തിരുവനന്തപുരം: ഇന്‍ഫോപാര്‍ക്ക് സിഇഒ നിയമനവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് ജിജോ ജോസഫിനെ ഇന്‍ഫോ പാര്‍ക്കിന്റെ സിഇഒ ആയി നിയമിച്ചത്. ഇതു സംബന്ധിച്ച് ഏതുതരത്തിലുള്ള അന്വേഷണവും നേരിടാന്‍ തയ്യാറാണ്- വിഎസ് പറഞ്ഞു.
ഇന്റര്‍വ്യൂവില്‍ ഒന്നാം റാങ്ക് നേടിയ വ്യക്തി നിശ്ചിത സമയത്തിനകം അപേക്ഷ സമര്‍പ്പിക്കാത്തതിനാലാണ് അദ്ദേഹത്തെ അയോഗ്യനാക്കിയതെന്നും വിഎസ് അറിയിച്ചു. ഇതിന് പുറമെ അദ്ദേഹത്തെ അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിന് പരാതിയും ലഭിച്ചിരുന്നു.
ഈ കാര്യങ്ങളില്‍ എന്തെങ്കിലും അപാകങ്ങള്‍ ഉണ്ടെങ്കില്‍ സര്‍ക്കാരിന് അവര്‍ക്ക് ഇഷ്ടപ്പെട്ട ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാമെന്നും വിഎസ് അറിയിച്ചു.
Opposition leader VS Achuthanandan termed the allegations raised by Government Chief Whip PC George in the appointment of Jijo Joseph as Kochi Infopark CEO baseless. VS said he is ready to face any kind of investigation on this.