കായംകുളം മാനഭംഗം: തുമ്പായത് മൊബൈല്‍

കായംകുളം സ്വദേശി സ്മിതയാണ് ജോലികഴിഞ്ഞുവരും വഴി മാനഭംഗത്തിനിരയായത്. ഇവരുടെ ഭര്‍ത്താവ് നേരത്തേ മരിച്ചതാണ്. ഒരു മകളുണ്ട്. സമീപവാസിയായ ഒരു സ്ത്രീയാണ് സ്മിതയെ വെള്ളക്കെട്ടില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സംഭവത്തിന് പിന്നാലെ വിശ്വരാജിനെ വീട് വളഞ്ഞാണ് പൊലീസ് പിടികൂടിയത്. പിന്നീട് തെളിവെടുപ്പിനായി ഇയാളെ താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവന്നതറിഞ്ഞ് സ്ത്രീകളുള്‍പ്പെടെ ആളുകള്‍ ആശുപത്രി പരിസരത്ത് തടിച്ചുകൂടിയത് സംഘര്‍ഷത്തിനിടയാക്കി. പിന്നീട് പൊലീസ് സംഘം എത്തിയാണ് പ്രതിയെ ആശുപത്രിയില്‍ നിന്നു ജീപ്പിലേക്ക് കയറ്റിയത്.
സ്മിതയുടെ മൃതദേഹം ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മാനഭംഗം നടന്നുവെന്നും വെള്ളത്തിലും ചെളിയിലും കിടന്ന് ശ്വാസം മുട്ടിയതാണു മരണകാരണമെന്നുമാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു.
ഇരു കവിളുകളിലും കൈയ്ക്കും ചുണ്ടിലും കടിയേറ്റെന്നും പാടത്തേക്ക് വലിച്ചെറിഞ്ഞപ്പോള്‍ തലയില്‍ മുറിവുണ്ടായെന്നും പൊലീസ് പറഞ്ഞു. വിശ്വാരാജ് രണ്ട് പീഡനക്കേസുകളില്‍ പ്രതിയാണ്. ഇപ്പോള്‍ ഇയാള്‍ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയാണ്.
തിങ്കളാഴ്ച വൈകുന്നേരം ഇയാള്‍ മദ്യപിച്ച് വീട്ടിലേയ്ക്ക് പോകുമ്പോഴാണത്രേ ജോലികഴിഞ്ഞ് വരുന്ന സ്മിതയെ കണ്ടത്. തെരിവുവിളക്കുകള്‍ ഇല്ലാത്ത സ്ഥലത്തെത്തിയപ്പോള്‍ ഇയാള്‍ അവരെ ചെളിക്കുഴിയിലേയ്ക്ക് വലിച്ചിട്ടു പിടിവലിയ്‌ക്കൊടുവില്‍ സ്മിതയുടെ ബോധം പോയെന്ന് ഉറപ്പായപ്പോള്‍ സമീപത്തുള്ള തെങ്ങിന്‍ ചുവട്ടിലിട്ട് പീഡിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് വലിച്ചിഴച്ചു കൊണ്ടുപോയി വെള്ളക്കെട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. സംഭവസ്ഥലത്തുനിന്നു പൊലീസിനു ലഭിച്ച മൊബൈല്‍ ഫോണാണ് കേസിന് തുമ്പുണ്ടാക്കിയത്. ഫോണില്‍ വെള്ളം കയറി പ്രവര്‍ത്തന രഹിതമായിരുന്നു. രാത്രി ടെക്‌നീഷ്യനെ വിളിച്ച് മൊബൈല്‍ ഫോണ്‍ നന്നാക്കി അവസാനം വിളിച്ച നമ്പരിലേക്ക് ഡയല്‍ ചെയ്താണു പ്രതിയെ തിരിച്ചറിഞ്ഞത്.
മൊബൈല്‍ ഓലകെട്ടിയമ്പലത്തിലെ ബന്ധുവായ സ്ത്രീയുടെ പേരിലായിരുന്നു. രാത്രിയില്‍ പൊലീസ് തിരക്കിചെല്ലുമ്പോള്‍ ബന്ധുവീട്ടില്‍ ഉറക്കത്തിലായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.












Click it and Unblock the Notifications