ലാല്‍ ഖേദിച്ചില്ലെങ്കില്‍ പലതും പറയും: അഴീക്കോട്

മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അഴീക്കോടിന് മതിഭ്രംശമാണെന്ന് പറഞ്ഞ ലാലിനെതിരെ അഴീക്കോട് മാനനഷ്ടക്കേസ് നല്‍കിയിരുന്നു. എന്നാല്‍ ലാല്‍ മാപ്പുപറഞ്ഞാല്‍ ആകേസ് പിന്‍വലിക്കാമെന്നും അഴീക്കോട് പറയുന്നു.
പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചാല്‍ കേസ് ഞാന്‍ പിന്‍വലിയ്ക്കും. പരസ്യമായി പറയണമെന്നുപോലുമില്ല, ലാല്‍ ഒന്നു ഫോണില്‍ വിളിച്ച് പറഞ്ഞാല്‍മതി. പക്ഷേ ഇനിയും അദ്ദേഹം അതിന് തയ്യാറായിട്ടില്ലെങ്കില്‍ അപ്രിയമായ മറ്റുചില സത്യങ്ങള്‍കൂടി എനിയ്ക്ക് വിളിച്ചുപറയേണ്ടിവരും- അഴീക്കോട് മുന്നറിയിപ്പ് നല്‍കുന്നു.
ഒരു കലാകാരന്‍ എന്ന നിലയ്ക്ക് എനിയ്ക്ക് ലാലിനോട് ഇഷ്ടമാണ്. ദ്രോഹിക്കണമെന്ന വിചാരമില്ല. ഉപനിഷത്തിന്റെ സാരസര്‍വസ്വമായ തത്ത്വമസി എഴുതിയ എനിയ്ക്ക് മതിഭ്രംശമാണെന്ന് ഒരാള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തിരുത്തപ്പെടണമെന്നത് എന്റെ വാശിയാണ്- അദ്ദേഹം വ്യക്തമാക്കി.
ലാലിനും മമ്മൂട്ടിയ്ക്കും എതിരെ ആദായനികുതി വകുപ്പ് നടത്തിയ അന്വേഷണം എവിടെയുമെത്തിയില്ല. ആനക്കൊമ്പും മറ്റും പിടിച്ചെടുത്തിട്ടും നടപടിയൊന്നും വന്നില്ല. ഇത് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് ദോഷം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
അടുത്തപേജ്












Click it and Unblock the Notifications