Get Updates
Get notified of breaking news, exclusive insights, and must-see stories!

മായാവതിയെ വിമര്‍ശിച്ചയാളെ ഭ്രാന്താശുപത്രിയിലാക്കി

Devendra Dutt Mishra
ലഖ്‌നൊ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിയ്‌ക്കെതിരെ അഴിമതി ആരോപണമുന്നയിച്ച പൊലീസുകാരനെ ബലംപ്രയോഗച്ച് മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയതായി പരാതി.

അഗ്‌നിശമന സേനയില്‍ ഡിഐജിയായ ദേവേന്ദ്ര ദത്ത് മിശ്രയെയാണ് ഭ്രാന്താശുപത്രിയിലാക്കിയിരിക്കുന്നത്. മായാവതി അഴിമതി നടത്തുന്നുവെന്ന് ഇദ്ദേഹം പരസ്യമായി ആരോപിച്ചിരുന്നു. മാനസികനില തെറ്റിയത് പോലെയാണ് മിശ്ര പോരുമാറുന്നതെന്ന് ലഖ്‌നൊ ഡിഐജി പറഞ്ഞിരിക്കുന്നത്.

മായാവതി സര്‍ക്കാരിന്റെ അഴിമതിയെക്കുറിച്ച് വാര്‍ത്താ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിവരിച്ച് മണിക്കൂറുകള്‍ക്കകമാണ് നാടകീയമായി മിശ്രയെ പിടികൂടി മാനസികാരോഗ്യ കേന്ദ്രത്തിലടച്ചത്. 19 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ഐപിഎസുകാരനായ മിശ്രയ്ക്ക് രണ്ട് വര്‍ഷം കൂടി മാത്രമാണ് സര്‍വീസുള്ളത്.

അദ്ദേഹത്തിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് സംശയിക്കുന്നതിനാല്‍ ഡോക്ടറുടെ സേവനം തേടുകയും അദ്ദേഹത്തിന്റെ ഉപദേശപ്രകാരം മാനസികാരോഗ്യ കേന്ദ്രത്തിലാക്കുകയുമായിരുന്നെന്ന് ഡിഐജി വിശദീകരിച്ചു.

മായാവതിയുടെ സര്‍ക്കാര്‍ അഴിമതിയുടെ കാര്യത്തില്‍ മുന്‍ സര്‍ക്കാരുകളെയെല്ലാം കടത്തിവെട്ടിയിരിക്കുകയാണ്. ജയില്‍ വകുപ്പിലേക്ക് വിവിധ സാമഗ്രികള്‍ വാങ്ങുന്നതില്‍ ഫണ്ട് തിരിമറിയും അഴിമതിയും വ്യക്തമാക്കുന്ന തെളിവുകള്‍ ഹാജരാക്കും. എന്റെ മേലുദ്യോഗസ്ഥര്‍ പോലും കോടികളാണ് തട്ടിയെടുത്തത്. ഫയലുകള്‍ തീര്‍പ്പാക്കാന്‍ ശക്തമായ സമ്മര്‍ദമാണ് എന്റെ മേലുള്ളത്- എന്നിങ്ങനെയായിരുന്നു മിശരയുടെ ആരോപണങ്ങള്‍.

സഹരാണ്‍പൂര്‍ കൊലക്കേസിലെ കുറ്റക്കാരെ രക്ഷിച്ചതിന് പിന്നിലും വന്‍ അഴിമതിയാണ് നടന്നതെന്നും എല്ലാവരേയും വിലക്കെടുക്കയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തനിയ്ക്ക മായാവതിയില്‍ നിന്നും ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+