കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊന്നും പണവുമല്ല സ്ത്രീധനമായി തോക്ക് !

  • By Lakshmi
Google Oneindia Malayalam News

ജയ്പൂര്‍: സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിയമപരമായി കുറ്റമാണെന്നും ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ഈ രീതി ഇപ്പോഴും തടസ്സങ്ങളില്ലാതെ തുടരുന്നുണ്ട്. സ്വര്‍ണം, പണം, കാറ എന്നുവേണ്ട ചെറുവിമാനങ്ങള്‍വരെ സ്ത്രീധനമായി നല്‍കുന്നുണ്ട്.

എന്നാല്‍ രാജസ്ഥാനിലെ ധോള്‍പൂരില്‍ സ്ത്രീധനമായി ഇതിനേക്കാളൊക്കെ ഡിമാന്റുള്ള ഒരു വസ്തുവുണ്ട്. സ്വര്‍ണവും പണവുമൊന്നും വേണ്ട ഒരു തോക്കുകിട്ടിയാല്‍ നന്നായിരുന്നുവെന്നാണ് ധോള്‍പൂരിലെ വരന്മാരില്‍ പലരും പറയുക.

ധോള്‍പൂരിലെ മലയിടുക്കുകളില്‍ താമസിക്കുന്നവര്‍ കൊള്ളക്കാരുടെ ഭീഷണി നിരന്തരം നേരിടുന്നവരാണ്. ഏത് നിമിഷവും ഒരു ആക്രമണം പ്രതീക്ഷിച്ച് പേടിച്ച് വിറച്ച് കഴിയുന്ന ഇവര്‍ വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിക്കുക പതിവാണ്.

ആദ്യകാലത്ത് ആത്മരക്ഷയ്ക്ക് വേണ്ടിയാണ് ഇത് തുടങ്ങിയതെങ്കിലും ഇപ്പോള്‍ ആയുധങ്ങള്‍ സൂക്ഷിക്കുന്നത് അഭിമാനത്തിന്റെ ചിഹ്നമായി തന്നെ മാറിയിരിക്കുകയാണ്.

മകളെ വിവാഹം കഴിക്കുന്ന ആള്‍ക്ക് ഇത്തരം ആയുധങ്ങള്‍ സമ്മാനമായി നല്‍കുന്നതും വലിയ കാര്യമായിട്ടാണ് കണക്കാക്കുന്നത്. റൈഫിളുകള്‍ മുതല്‍ പിസ്റ്റളുകള്‍ വരെ ഇവര്‍ സ്ത്രീധനമായി നല്‍കുന്നുണ്ട്. അതും ലൈസന്‍സ് ഉള്ളവ തന്നെ.

തോക്ക് ഒരു പതിവ് സ്ത്രീധന വസ്തുവായതോടെ ലൈസന്‍സിനായുള്ള അപേക്ഷകള്‍ കുമിഞ്ഞുകൂടുകയാണ്. തോക്ക് ലൈസന്‍സ് കിട്ടാന്‍ വൈകിയതിനാല്‍ കല്യാണം മാറ്റിവച്ച സംഭവങ്ങള്‍പോലുമുണ്ടത്രേ ഇവിടെ.

സ്ത്രീധനമായി തോക്ക് നല്‍കുന്ന ഈ പതിവ് എണ്‍പതുകളില്‍ തന്നെ തുടങ്ങിയതാണ്. തോക്ക് നല്‍കിയാല്‍ മരുമകന്റെ സ്വയരക്ഷയ്ക്ക് ഉപയോഗിക്കാം, ഒപ്പം മകളേയും കാക്കുമല്ലോ എന്നാണ് ചില മാതാപിതാക്കള്‍ അഭിപ്രായപ്പെടുന്നത്. രാജ്യത്തേ തന്നെ ഏറ്റവും കൂടുതല്‍ തോക്ക് ലൈസന്‍സുകള്‍ ഉള്ള ജില്ലകളില്‍ ഒന്നാണ് ധോള്‍പൂര്‍.

രാഷ്ട്രീയക്കാരേയും ഉദ്യോഗസ്ഥരേയുമെല്ലാം കണ്ടും, കൈക്കൂലി നല്‍കിയും മറ്റുമാണ് പലരും ഇത്തരം തോക്കുകള്‍ക്ക് ലൈസന്‍സ് നേടിയെടുക്കുന്നത്. ജില്ലാ കളക്‌ട്രേറ്റിന് മുന്നില്‍ തോക്ക് ലൈസന്‍സിനായി തിക്കിത്തിരക്കുന്നവരുടെ എണ്ണം കൂടിയപ്പോള്‍ അധികൃതര്‍ ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവച്ചിരുന്നു.

English summary
Those living in the ravines of Dholpur love two things the most - their moustaches and arms. Grown up amidst the fear of bandits, people residing in this region say that keeping various arms at home was a 'compulsion' earlier but gradually it has become a 'status symbol' for them,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X