കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രത് പരാമര്‍ശം: ജികെപിള്ളയ്ക്ക് വിമര്‍ശനം

  • By Ajith Babu
Google Oneindia Malayalam News

Ishrat encounter
അഹമ്മദാബാദ്: ഇസ്രത് ജഹാന്‍ ഷെയ്ഖ് വ്യാജഏറ്റുമുട്ടല്‍ വിവാദത്തില്‍ മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ളയുടെ പ്രസ്താവനയ്ക്ക് ഗുജറാത്ത് ഹൈക്കോടതി രൂക്ഷവിമര്‍ശനം. ജി.കെ. പിള്ളയെപ്പോലെ ഉയര്‍ന്ന പദവിയിലിരുന്നയാള്‍ ഇത്തരത്തില്‍ പറയരുതായിരുന്നുവെന്നു ജസ്റ്റിസുമാരായ ജയന്ത് പട്ടേല്‍, അഭിലാഷ കുമാരി എന്നിവര്‍ ചൂണ്ടിക്കാട്ടി.

2004ല്‍ ഇസ്രത്തും മറ്റു മൂന്ന് പേരും കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലാണെന്നു മാത്രമാണ് എസ്‌ഐടി കണ്ടെത്തിയതെന്നും അവര്‍ക്കു തീവ്രവാദ ബന്ധമില്ലെന്ന് തെളിഞ്ഞിട്ടില്ലെന്നും പിള്ള പറഞ്ഞതാണ് കോടതിയുടെ കടുത്ത വിമര്‍ശനത്തിനിടയാക്കിയത്. എസ്‌ഐടി റിപ്പോര്‍ട്ട് കോടതിയുടെ പരിഗണനയിലിരിക്കെ അതേപ്പറ്റി അഭിപ്രായം പറയാന്‍ അവകാശമില്ലെന്നും കോടതി ഓര്‍മിപ്പിച്ചു.

ഇസ്രത്ത് ജഹാന്‍ വധക്കേസില്‍ ഏറ്റുമുട്ടലുണ്ടായെന്ന് പറഞ്ഞത് വ്യാജമെന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞദിവസം (എസ്.ഐ.ടി)റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസിനേക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സംഘമാണ് ഗുജറാത്ത് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. മുന്‍ സി.ബി.ഐ. ഡയറക്ടര്‍ ആര്‍.കെ. രാഘവന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടി.സംഘമാണ് കേസന്വേഷിച്ചത്.

2004 ജൂണില്‍ മുംബൈ സ്വദേശിനിയായ ഇസ്രത്ത് ജഹാന്‍, മലയാളിയായ ജാവേദ് ശൈഖ് എന്ന പ്രാണേഷ്‌കുമാര്‍ പിള്ള എന്നിവരുള്‍പ്പെടെ നാലുപേരെയാണ് ഗുജറാത്ത് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചത്. മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കൊലപ്പെടുത്താനെത്തിയ ഭീകര പ്രവര്‍ത്തകരാണ് ഇവരെന്നായിരുന്നു പോലീസിന്റെ വാദം.

English summary
The Gujarat High Court today took a serious view of the alleged remarks by former Union home secretary G K Pillai on the fake encounter of Ishrat Jahan and three others, saying "it was not expected of a senior official like him"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X