ഭാര്യയുടെ ജഡത്തിനൊപ്പം കഴിഞ്ഞയാള്‍ പിടിയില്‍
ചെന്നൈ: ഭാര്യയുടെ മൃതദേഹത്തിനൊപ്പം അഞ്ചുനാള്‍കഴിഞ്ഞ മുപ്പത്തിയെട്ടുകാരനെ പൊലീസ് കണ്ടെത്തി. ചെന്നൈ നഗരത്തിലെ പ്രസ് തൊഴിലാളി പാര്‍ത്ഥസാരഥിയാണ് ഭാര്യ മരിച്ചവിവരം പുറത്തറിയിക്കാതെ അവരുടെ മൃതദേഹത്തിനൊപ്പം അഞ്ചുനാള്‍ കഴിഞ്ഞത്. കുട്ടികളും ഇയാള്‍ക്കൊപ്പം ഇതേവീട്ടിലുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വീട്ടില്‍ നിന്നും ഇയാളുടെ ഭാര്യ സരസ്വതി(28)യുടെ അഴുകിയ മൃതദേഹവും പൊലീസ് കണ്ടെടുത്തു. അയല്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസെത്തി തിരച്ചില്‍ നടത്തിയത്. നവംബര്‍ 27ന് ഞായറാഴ്ച പാര്‍ത്ഥസാരഥി ഭാര്യയുമായി വഴക്കിടുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നുവത്രേ. ഇതിന് പിന്നാലെ സരസ്വതി കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.
തൂങ്ങിയനിലയില്‍ നിന്നും ഭാര്യയെ താഴെയിറക്കുമ്പോള്‍ ജീവനുണ്ടായിരുന്നുവെന്നും പിന്നീടാണ് മരണം സംഭവിച്ചതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഭാര്യയുടെ മൃതദേഹം കട്ടിലില്‍ കിടത്തി ഇയാള്‍ മുറി പൂട്ടുകയായിരുന്നു. മരണവിവരം ആരെയു അറിയിച്ചില്ല. അടുത്ത ദിവസം കുട്ടികള്‍ അമ്മയെ ചോദിച്ചപ്പോള്‍ അസുഖമായതുകൊണ്ട് കിടപ്പാണെന്നും ശല്യപ്പെടുത്തരുതെന്നും പറഞ്ഞു.
അയല്‍ക്കാര്‍ സരസ്വതിയെ ചോദിച്ചപ്പോള്‍ പാര്‍ത്ഥസാരഥി കൃത്യമായ മറുപടി നല്‍കിയില്ല. അഞ്ചുദിവസവും ഭക്ഷണം പാകം ചെയ്യുകയും വീട് വൃത്തിയാക്കുകയുമെല്ലാം ചെയ്തത് ഇയാള്‍തന്നെയായിരുന്നു. പാര്‍ത്ഥസാരഥിയുടെ രീതികളില്‍ സംശയം തോന്നി അയല്‍ക്കാര്‍ പൊലീസില്‍ വിവരമറിയിച്ചു.
തുടര്‍ന്നാണ് പൊലീസെത്തി മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണം ആത്മഹത്യയാണെന്ന് വ്യക്തമായിട്ടുണ്ട്. ആത്മഹത്യാപ്രേരണക്കുറ്റത്തിന് പാര്‍ത്ഥസാരഥിയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications