Get Updates
Get notified of breaking news, exclusive insights, and must-see stories!

സീരിയല്‍ നടിയുടെ മരണം: അമ്മയ്‌ക്കെതിരെ പരാതി

Priyanka
കോഴിക്കോട്: സീരിയല്‍ നടി പ്രിയങ്കയുടെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദൂരുഹത അവസാനിയ്ക്കുന്നില്ല. പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട് നടക്കാവ് പൊലീസ് ഇതിനോടകം പതിനാറു പേരെ ചോദ്യം ചെയ്തു കഴിഞ്ഞു.

നവംബര്‍ 26നാണ് വയനാട് പടിഞ്ഞാറത്തറ സ്വദേശിനിയായ പ്രിയങ്ക(21)യെ അശോകപുരത്തെ ഫ്‌ളാറ്റില്‍ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്. റഹീം എന്നയാള്‍ വാടകക്കെടുത്ത ഫഌറ്റായിരുന്നു ഇത്. നടി റഹിമുമായി സ്‌നേഹത്തിലായിരുന്നുവെന്നും വിവാഹമുറപ്പിച്ചിരുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഒരു മാസം മുമ്പ് റഹിം സൗദിയ്ക്ക് പോയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പ്രിയങ്കയുടെ ബന്ധുക്കളെയും റഹീമിന്റെ സുഹൃത്തുക്കളെയുമാണ് പൊലീസ് ചോദ്യം ചെയ്തത്. റഹീമിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പ്രിയങ്കയുമായി താന്‍ സ്‌നേഹത്തിലായിരുന്നുവെന്നും ആത്മഹത്യ ചെയ്തതിന്റെ കാരണം അറിയില്ലെന്നുമായിരുന്നു ഇയാളുടെ പ്രതികരണം.

അതേസമയം പ്രിയങ്കയുടെ മരണത്തെ ചൊല്ലി നടിയുടെ അച്ഛനും അമ്മയും തമ്മില്‍ അഭിപ്രായ ഭിന്നതയുള്ളതായി വ്യക്തമായി. പ്രിയങ്ക മരിച്ച സംഭവത്തിലെ സത്യം പുറത്തു കൊണ്ടുവരാനായി നടിയുടെ മാതാവ് ജയശ്രീയെ ചോദ്യം ചെയ്യണമെന്ന് പിതാവ് പ്രേമന്‍ പറഞ്ഞു.

പ്രിയങ്കയുടെ അച്ഛനും അമ്മയും തമ്മില്‍ മൂന്നും വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞിരുന്നു. പ്രിയങ്കയെ സിനിമയില്‍ അഭിനയിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ കലഹമാണു വിവാഹമോചനത്തിന് കാരണമായതെന്നും പ്രേമന്‍ പറഞ്ഞു.

മകളെ സിനിമയില്‍ അഭിനയിക്കാന്‍ അമ്മ നിര്‍ബന്ധിച്ചിരുന്നുവെന്നും പ്രേമന്‍ പറയുന്നു. പ്രിയങ്കയുടെ അമ്മ ജയശ്രീ വേറെ വിവാഹം കഴിച്ചിരുന്നു. പ്രിയങ്ക അമ്മയോടൊപ്പമാണു പീന്നിടു താമസിച്ചിരുന്നത്.

പ്രിയങ്ക മരിക്കുന്നതിനു തൊട്ടുമുമ്പു കാമുകനായ റഹീമിനെ വിളിച്ചിരുന്നതായി സൂചനയുണ്ട്. ഇതിനെ തുടര്‍ന്ന് റഹീം നാട്ടിലുളള സുഹൃത്തുക്കളെ വിവരം അറിയിച്ചു. പിന്നീട് അവരെത്തിയാണ് അവശനിലയിലായിരുന്ന നടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എലിവിഷം കഴിച്ചാണ് പ്രിയങ്ക ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+