തമിഴ്‌നാട്ടില്‍ മലയാളികള്‍ക്കെതിരെ വ്യാപക ആക്രമണം

മുന്‍പ് കോയമ്പത്തൂരിലെ മൂന്നു ജ്വല്ലറിക്കു നേരേയും ആക്രമണം ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 20 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെന്നൈ ടി നഗറില്‍ മലയാളികളുടെ ലഘുഭക്ഷണ ശാലകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തിരുന്നു. മുപ്പതോളം വരുന്ന സംഘമാണ് ആക്രമണം അഴിച്ചു വിട്ടത്.
ടി നഗറിലെ ജോയ് ആലുക്കാസ് ഷോറൂമിന് നേരെയും പ്രതിഷേധമുണ്ടായി. കേരളത്തിനെതിരായ പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തിയ ഒരു സംഘമാണ് പ്രതിഷേധവുമായി എത്തിയത്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മലയാളികള്‍ക്കെതിരായ അക്രമണം അതിര്‍ത്തിഗ്രാമങ്ങളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുകയായിരുന്നു. എന്നാല്‍ ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങി യ നഗരങ്ങളിലേയ്ക്കും പ്രതിഷേധം വ്യാപിച്ചത് മലയാളികളെ ആശങ്കയിലാഴ്ത്തിട്ടുണ്ട്.
അതേസമയം ചെന്നൈയിലെ മലയാളി ക്ലബ്ബുകള്‍ മൂന്നു ദിവസത്തേക്ക് അടച്ചിടാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ചെന്നൈയില്‍ മലയാള മാധ്യമ ഓഫീസുകള്‍ക്ക് നേരേയും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications