മകളുടെ പൊന്നുമായി പിതാവ് കാമുകിയ്‌ക്കൊപ്പം കടന്നു
പത്തനംതിട്ട: മകളുടെ വിവാഹത്തിനായി കരുതിവച്ച പണവും സ്വര്‍ണവുമായി കാമുകിയ്‌ക്കൊപ്പം ഒളിച്ചോടിയ പിതാവ് പൊലീസ് പിടിയിലായി.
കവിയൂര്‍ സ്വദേശിയായ കൃഷ്ണന്‍കുട്ടിയെന്ന അമ്പതുകാരനെയാണ് കാമുകിയുടെ വീട്ടില്‍ നിന്നും പൊലീസ് പിടികൂടിയത്. കൃഷ്ണന്‍കുട്ടിയുടെ ഭാര്യ കഴിഞ്ഞ 13ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
മകളുടെ വിവാഹാവശ്യത്തിന് വച്ചിരുന്ന 60 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയുമായി കൃഷ്ണന്‍കുട്ടി കാമുകിക്കൊപ്പം കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പണമില്ലാഞ്ഞതിനാല്‍ ലളിതമായ ചടങ്ങില്‍ ഗുരുവായൂരില്‍ വച്ച് മകളുടെ കല്യാണം നടത്തുകയായിരുന്നു.
സ്ത്രീധനവും മറ്റും ആവശ്യപ്പെട്ട് ഭര്‍ത്താവ് തന്നെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നും കൊല്ലുമെന്ന് ഭര്‍ത്താവ് ഭീഷണി മുഴക്കിയിരുന്നുവെന്നും ഇയാളുടെ ഭാര്യയുടെ പരാതിയിലുണ്ട്. മകന്റെ പാസ്‌പോര്‍ട്ട് ഇയാള്‍ കൈക്കലാക്കിയതായും പരാതിയുണ്ട്.
കൃഷ്ണന്‍കുട്ടി മകനെ പരസ്ത്രീ ബന്ധം ആരോപിച്ച് കേസില്‍ കുരുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ കേസ് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. വീടിന് സമീപമുള്ള യുവതിയെ മകന്‍ പീഡിപ്പിച്ചതായിട്ടായിരുന്നു പിതാവിന്റെ പരാതി.












Click it and Unblock the Notifications