Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൂറിസ്റ്റ് ബസുടമകള്‍ നട്ടംതിരിയുന്നു

 Mullaperiyar
പുനലൂര്‍: മുല്ലപ്പെരിയാറിന്റെ പേരില്‍ തമിഴ്‌നാടും കേരളവും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത് മൂലം ടൂറിസ്റ്റ് ബസ് ഉടമകള്‍ പ്രതിസന്ധിയിലായി. സംസ്ഥാനത്തിന് പുറത്തേക്ക് സര്‍വീസ് നടത്താന്‍
കഴിയാത്തതാണ് ഇവരെ വലയ്ക്കുന്നത്.

വന്‍ തുക ടാക്‌സ് ആയി നല്‍കിയിട്ടും തീര്‍ഥാടനകാലമായ ഈ സമയത്ത് ഓട്ടം പോകാന്‍ സാധിയ്ക്കാതിരുന്നത് ഇവരെ പ്രതിസന്ധിയിലാക്കി. ടാക്‌സ് കൂട്ടിയതു കാരണം കര്‍ണാടകയിലേക്ക് സര്‍വീസ് നടത്താനാകുന്നില്ല.

കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് 450 രൂപ മാത്രമാണ് ടാക്‌സിനത്തില്‍ ഈടാക്കുന്നത്. അതേസമയം കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ഒരു ട്രിപ്പിന് 37,000 രൂപ വരെ ടാക്‌സിനത്തില്‍ ഈടാക്കുന്നതായി ഇവര്‍ പറയുന്നു.

തമിഴ്‌നാട്ടിലേയ്ക്ക് സര്‍വ്വീസ് നടത്തിയ ഒട്ടേറെ ടൂറിസ്റ്റ് വാഹനങ്ങള്‍ക്കു നേരേ ആക്രമണമുണ്ടായി. ഇതിനാല്‍ പഴനി, മധുര, രാമേശ്വരം തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് പോകാന്‍ കഴിയുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.

സംസ്ഥാന അതിര്‍ത്തിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് സംരക്ഷണം നല്‍കുന്ന പോലീസ് ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ തയ്യാറായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+