ഭാര്യയുടെ ബ്ലുഫിലിമുണ്ടാക്കി ഭീഷണി
കോയമ്പത്തൂര്‍: മയക്കുമരുന്ന് നല്‍കിയതിനു ശേഷം ഭര്‍ത്താവ് നഗ്നചിത്രം നിര്‍മിച്ചുവെന്ന പരാതിയുമായി യുവതി രംഗത്ത്. കോയമ്പത്തൂര്‍ വനിതാ പോലിസ് സ്‌റ്റേഷനിലാണ് ഊട്ടി നീലഗിരി സ്വദേശിയായ ഷമീന(20) പരാതി നല്‍കിയത്. പത്തു പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും നല്‍കിയില്ലെങ്കില്‍ വീഡിയോ ക്ലിപ്പുകള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുമെന്നാണ് ഭര്‍ത്താവിന്റെ ഭീഷണി.
ബാംഗ്ലൂര്‍ ആര്‍ കെ നഗര്‍ സ്വദേശിയായ മുഹമ്മദ് ബയാസ്(25) എന്ന യുവാവിനെ 2010 ഡിസംബര്‍ അഞ്ചിനാണ് ഷമീന വിവാഹം കഴിച്ചത്. സ്ത്രീധനമായി ഏഴ് പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയുമാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയത്. എന്നാല്‍ പ്രത്യേകിച്ച് യാതൊരു പണിയുമില്ലാതിരുന്ന ബയാസ് സ്വര്‍ണാഭരണങ്ങളെല്ലാം പെട്ടെന്നു വിറ്റു തീര്‍ത്തു.
തലവേദനയ്ക്ക് ബയാസ് നല്‍കിയ രണ്ടു ഗുളികള്‍ കഴിച്ചതിനുശേഷം മയങ്ങി വീഴുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. അതിനുശേഷം കൂട്ടുകാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു. ഇതിനു തയ്യാറായില്ലെങ്കില്‍ സെക്‌സ് വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പുറത്തുപോവുമ്പോഴെല്ലാം യുവതിയെ മുറിയിലിട്ട് പൂട്ടുകയായിരുന്നു പതിവ്.
തടങ്കലില്‍ നിന്നു രക്ഷപ്പെട്ട ഷമീന സഹോദരന്‍ താമസിക്കുന്ന കല്‍പ്പാട്ടിയിലെ നെഹ്രു നഗറിലെത്തിയെങ്കിലും ബയാസ് അവിടെയെത്തിയും ഭീഷണിപെടുത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി രാമനാഥപുരം സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ മുനീറ ബീഗം അറിയിച്ചു.












Click it and Unblock the Notifications