ആദിവാസി നഗ്നനൃത്തം; 2പേര്‍ അറസ്റ്റില്‍
പോര്‍ട്ട് ബ്ലെയര്‍: ആന്‍ഡമാനിലെ ആദിവാസി ഗോത്രമായ ജാവര വിഭാഗത്തില്‍പെട്ട സ്ത്രീകള്‍ക്ക് ഭക്ഷണം വാഗ്ദാനം ചെയ്ത് അര്‍ധനഗ്ന നൃത്തം ചെയ്യിച്ച സംഭവത്തില്‍ 2 പേര്‍ അറസ്റ്റിലായി.
ഫാന്‍സി ഷോപ് ഉടമ രാജേഷ് വ്യാസ്, ടാക്‌സി െ്രെഡവര്‍ ഗുദ്ദു എന്നിവരാണ് പിടിയിലായത്. ആദിവാസി മേഖലയില്‍ ടുറിസ്റ്റുകളെ എത്തിച്ചു, നൃത്തം വീഡിയോവില്‍ പകര്‍ത്താന്‍ സഹായിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ആദിവാസി ഭൂമിയിലൂടെ കടന്നുപോകുന്ന റൂട്ടില്‍ ടൂറിസ്റ്റുകളെ എത്തിക്കുന്നത് ഇവരാണെന്ന് പോലീസ് പറഞ്ഞു.
ജാവരകളുടെ താമസസ്ഥലം നിരോധിതമേഖലയാണ്. ഇവിടെ എത്തിയ വിദേശ വിനോദസഞ്ചാരികള്‍ ഇവിടുത്തെ സ്്ത്രീകള്‍ക്ക് ഭക്ഷണം വാഗ്ദാനം ചെയ്ത് അര്‍ധനഗ്ന നൃത്തം ചെയ്യിക്കുകയായിരുന്നു. ബ്രിട്ടീഷ് പത്രമായ ദി ഗാര്‍ഡിയന്റെ വെബ്‌സൈറ്റായിരുന്നു ഈ ദൃശ്യം പുറത്തുവിട്ടത്.












Click it and Unblock the Notifications