എസ് ബാന്‍ഡ് വിവാദം: മാധവന്‍ നായര്‍ക്ക് വിലക്ക്

സ്‌പേസ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ മാസം 13 നാണ് വിലക്ക് സംബന്ധിച്ച ഉത്തരവിറക്കിയത്. എന്നാല്‍ ഇടപാടില്‍ ഇവരുടെ പങ്കോ വിലക്കിന് കാരണമായ വ്യക്തമായ കാരണമോ ഉത്തരവില്‍ പറയുന്നില്ല. നിലവിലും ഭാവിയിലും സര്‍ക്കാര്‍ തസ്തികയില്‍ നിയമിക്കപ്പെടുന്നതിനാണ് വിലക്ക്. ഇതോടെ സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു പ്രൊജക്ടുകളിലും ഇനി ഇവര്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല.
ഐഎസ്ആര്‍ഒ മുന്‍ സയന്റിഫിക് സെക്രട്ടറി എ. ഭാസ്‌കര്‍ നാരായണ, ഐഎസ്ആര്‍ഒയുടെ വിപണനവിഭാഗമായ ആന്‍ട്രിക്‌സിന്റെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.ആര്‍. ശ്രീധരമൂര്‍ത്തി, ഐഎസ്ആര്‍ഒയുടെ സാറ്റലൈറ്റ് സെന്റര്‍ മുന്‍ ഡയറക്ടര്‍ കെ.എന്‍. ശങ്കര എന്നിവരാണ് വിലക്ക് നേരിടുന്ന മറ്റ് ശാസ്ത്രജ്ഞര്‍.
സമിതികളില്‍ പോലും ഇവരെ നിയമിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. എസ്-ബാന്‍ഡ് ഇടപാട് പരിശോധിക്കാന്‍ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് സൂക്ഷ്മമായി പരിശോധിച്ചതിന്‍ പ്രകാരമാണ് വിലക്കെന്ന് ഉത്തരവില്‍ പറയുന്നു. ഉത്തരവിന്റെ പകര്‍പ്പ് കേന്ദ്രത്തിലെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലെയും സെക്രട്ടറിമാര്‍ക്കും സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും അയച്ചിട്ടുണ്ട്.
ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനും ദേവാസ് മള്‍ട്ടിമീഡിയയും തമ്മിലായിരുന്നു എസ്.ബാന്‍ഡ് ഫ്രീക്വന്‍സികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ കരാര്‍ ഉണ്ടാക്കിയത്.
എന്നാല്‍ സൈന്യം, ബഹിരാകാശഗവേഷണം തുടങ്ങിയ പ്രത്യേക ആവശ്യങ്ങള്‍ക്കായി മാറ്റിവെച്ച എസ് ബാന്‍ഡ് സ്‌പെക്ട്രം സ്വകാര്യ കമ്പനിക്ക് അനുവദിച്ചത് വിവാദമായിരുന്നു. എസ് ബാന്‍ഡ് വിവാദവുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷം കോടി രൂപയുടെ അഴിമതി നടന്നതായും ആരോപണങ്ങള്‍ ഉയര്‍ന്നു. ഇടപാട് വിവാദമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവി 17ന് ഈ കരാര്‍ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി റദ്ദാക്കിയിരുന്നു.












Click it and Unblock the Notifications