മുംബൈ: ടുജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയുടെ നിര്‍ണായക വിധി പുറത്തുവന്നത് ഭാരതി എയര്‍ടെല്‍ ഓഹരികള്‍ക്ക് അനുഗ്രഹമായപ്പോള്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍, യുനിടെക് കമ്പനികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി. ഐടി, റിയാലിറ്റി ഓഹരികളിലുണ്ടായ കുതിപ്പിന്റെ കരുത്തില്‍ സെന്‍സെക്‌സ് 131.27 പോയിന്റുയര്‍ന്ന് 17431.85ലും നിഫ്റ്റി 34.20 വര്‍ധിച്ച് 5269.90ലും ക്ലോസ് ചെയ്തു.
സിന്റക്‌സ് ഇന്‍ഡസ്ട്രീസ് 7.85 പോയിന്റും എന്‍ജിനിയേഴ്‌സ് ഇന്ത്യ 7.15 ശതമാനവും ഭാരതി എയര്‍ടെല്‍ 6.88 ശതമാനവും ആന്ധ്രബാങ്ക് 6.52 ശതമാനവും എഡ്യുകോംപ് സൊലൂഷന്‍സ് 6.35 ശതമാനവും നേട്ടമുണ്ടാക്കി.
യൂനിടെക് ലിമിറ്റഡിനാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്. അശോക് ലെയ്‌ലന്‍ഡ്, സണ്‍ ടിവി നെറ്റ്‌വര്‍ക്, ഐഡിഎഫ്‌സി, ഐഎന്‍ജിസി വൈശ്യ കമ്പനികള്‍ക്കും നല്ല ദിവസമായിരുന്നില്ല.
100.40ല്‍ വില്‍പ്പന തുടങ്ങിയ റിലയന്‍സ് കമ്യൂണിക്കേഷന്റെ ഓഹരികള്‍ 96.85ലാണ് ക്ലോസ് ചെയ്തിട്ടുള്ളത്. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍ക്കെല്ലാം സുപ്രിംകോടതി പിഴ ചുമത്തിയിട്ടുണ്ട്.