Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിറോസ് പബ്‌ളിക് റിലേഷന്‍സ് ഡയറക്ടര്‍

തിരുവനന്തപുരം: സംസ്ഥാന ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറായി എ.ഫിറോസിനെ നിയമിച്ചു. കഴിഞ്ഞ നാല് മാസമായി ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നു. ദില്ലിയില്‍ ദീര്‍ഘകാലം ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടറായും, ഇന്‍ഫര്‍മേഷന്‍ ഓഫിസറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, കോട്ടയം , ഇടുക്കി എന്നിവിടങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്നു.

സംസ്ഥാന സാക്ഷരതമിഷന്റെ അസിസ്‌റന്റ് ഡയറക്ടര്‍, സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡ് പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂഡല്‍ഹി ആള്‍ ഇന്ത്യാ റേഡിയോയിലും, ദൂരദര്‍ശനിലും വാര്‍ത്ത അവതാരകനായിരുന്നു. കേരള സര്‍വ്വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയ എ.ഫിറോസ് 1985 ല്‍ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസിസ്‌റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായാണ് സര്‍വ്വീസില്‍ പ്രവേശിച്ചത്. നിരവധി ഡോക്യുമെന്ററികളും, വാര്‍ത്താചിത്രങ്ങളും തയ്യാറാക്കിയിട്ടുണ്ട്. തെരുവിന്റെ മക്കള്‍ക്ക് താരാട്ട് എന്ന പേരില്‍ ബോംബെ ചുവന്ന തെരുവിലെ കുട്ടികളെക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററി ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതേ ഡോക്യുമെന്ററി A lullaby for tSreet Children എന്ന പേരില്‍ ഇംഗ്‌ളീഷിലും നിര്‍മ്മിച്ചു.

അന്തരിച്ച നടന്‍ സൈനുദ്ദീന്‍ അഭിനയിച്ച മാവേലി കണ്ട ഡല്‍ഹിയാണ് മറ്റൊരു ശ്രദ്ധേയ ഹ്രസ്വചിത്രം. ഡല്‍ഹി കേരള സ്‌കൂളിന്റെ ചെയര്‍മാനായിരുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഡല്‍ഹി മലയാളി അസോസിയേഷന്റെ സ്ഥാപകരിലൊരാളും ജനറല്‍ കണ്‍വീനറുമായിരുന്നിട്ടുണ്ട്. 2006 ല്‍ പബ്‌ളിക് റിലേഷന്‍സ് സൊസൈറ്റി ഓഫ് ഇന്ത്യ മികച്ച പബ്‌ളിക് റിലേഷന്‍സ് പേര്‍സണായി തിരഞ്ഞെടുത്തു. അന്തരിച്ച സ്വാതന്ത്യ സമര സേനാനിയും മുന്‍ എം.എല്‍.എയുമായിരുന്ന അലിക്കുഞ്ഞ് ശാസ്ത്രിയുടെ മകനാണ്. അമ്മ പി.എം.നബീസാബീവി. കണിയാപുരം സ്വദേശി. ഭാര്യ നിസ. മക്കള്‍ അഖില്‍, ഭാവന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+