കപ്പലിന് കൊച്ചി വിടാന്‍ കോടതി വിലക്ക്

കൊച്ചി തുറമുഖ ട്രസ്റ്റിനാണ് ജസ്റ്റിസ് വി.റാംകുമാരും ജസ്റ്റിസ് കെ ഹരിലാലും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇതു സംബന്ധിച്ച ഉത്തവിട്ടത്.
25 ലക്ഷം രൂപ ഗാരന്റി നല്‍കിയാല്‍ കപ്പലിന് കൊച്ചി വിട്ടു പോകാം എന്നു നേരത്തെ സിംഗിള്‍ ജഡ്ജിയുടെ ഉത്തരവുണ്ടായിരുന്നു. ഇതിനെതിരെ വെടിവെപ്പില്‍ മരണമടഞ്ഞ വാലന്റൈന്റെ ഭാര്യ ഡോറയും മക്കളും നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഡിവിഷന്‍ ബഞ്ചിന്റെ പുതിയ ഉത്തരവ്.
വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് കപ്പല്‍ തുറമുഖത്തെ ബെര്‍ത്തില്‍ എത്തിച്ചത്. പരിശോധന ശനിയാഴ്ച നടക്കും. ഇറ്റലിയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ കൂടി എത്തിയിട്ടേ പരിശോധന നടത്താവൂ എന്ന സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പരിശോധന വെള്ളിയാഴ്ചയില്‍ നിന്നും ശനിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
വിരലടയാള, ബാലിസ്റ്റിക് വിദഗ്ധരുടെ സംഘം തിരുവനന്തപുരത്തു നിന്നും കൊച്ചിയിലെത്തിയിട്ടുണ്ട്.
ഇതിനിടെ, സത്യം പുരത്തു വരട്ടെ, നാവികര്‍ കുറ്റക്കാരാണോ അല്ലടോ എന്നത് പരിശോധനയിലൂടെ അറിയട്ടെ എന്നാണ് കേരള സന്ദര്‍ശനം കഴിഞ്ഞ് ഇന്നലെ ദില്ലിയിലെത്തിയ ഇറ്റലിയന്‍ വിദേശകാര്യ സഹമന്ത്രി സ്റ്റെഫാന്‍ ഡി മിസ്തുര വെള്ളിയാഴ്ച പറഞ്ഞത്.












Click it and Unblock the Notifications