Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊലക്കപ്പല്‍ പ്രഭുദയ തന്നെ

M.V. Prabhu Daya
ചെന്നൈ: ചേര്‍ത്തലയ്ക്കു സമീപം കടലില്‍ മത്‌സ്യത്തൊഴിലാളികളുടെ ബോട്ട് ഇടിച്ചു തകര്‍ത്തത് 'എം.വി. പ്രഭുദയ എന്ന കപ്പല്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചു.ചെന്നൈയിലെത്തിച്ച കപ്പലില്‍ ഫോറന്‍സിക്, മറൈന്‍ മര്‍ക്കന്റൈന്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായത്.

പരിശോധനയില്‍ കപ്പലിന്റെ ഒരുവശത്ത് കണ്ടെത്തിയ പാടുകളും സാഹചര്യ തെളിവുകളുമെല്ലാം അപകടത്തിനിടയാക്കിയ കപ്പല്‍ പ്രഭുദയ തന്നെയാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം എത്തിച്ചേര്‍ന്നത്. മര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ടുമെന്റും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.

ബുധനാഴ്ച വൈകുന്നേരത്തോടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അന്വേഷണ സംഘത്തോട് ആഭ്യന്തരവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

ആലപ്പുഴ ഡിവൈ.എസ്.പി കെ. മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച രാവിലെ 11 മുതല്‍ 4 വരെ കപ്പലിന്റെ ക്യാപ്ടന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ വ്യാഴാഴ്ചയും തുടരും.

അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ ചോദ്യം ചെയ്യലിനു ശേഷമേ പറയാനാവൂ എന്ന് ഡിവൈ.എസ്.പി വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് കപ്പല്‍ കൊളംബോയില്‍ നിന്ന് ചെന്നൈയിലെത്തിച്ചത്.

ഇതിനിടെ, കപ്പലിലെ സെക്കന്‍ഡ് ഓഫീസര്‍ ഞായറാഴ്ച രാത്രി കടലില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ശ്രീലങ്കന്‍ മത്‌സ്യത്തൊഴിലാളികളാണ് ഇയാളെ രക്ഷിച്ചത്. അപകടസമയത്ത് കപ്പല്‍ നിയന്ത്രിച്ചത് സെക്കന്‍ഡ് ഓഫിസറാണെന്നും ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നില്‍ ഇതാകാം കാരണമെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+