ഇസ്ലാമാബാദ്: പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ഗോത്ര വര്‍ഗ്ഗത്തില്‍ പെട്ട സ്ത്രീയെ വെടിവച്ചു കൊന്നു. തങ്ങളുടെ ഗോത്രാചാരങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് ഗോത്ര തലവന്‍മാര്‍ സ്ത്രീയെ കൊല്ലാന്‍ ഉത്തരവിടുകയായിരുന്നു.
രണ്ടു സ്ത്രീകളെയാണ് ഇത്തരത്തില്‍ കൊല്ലാന്‍ ഉത്തരവിട്ടത്. എന്നാല്‍ ഒരു സ്ത്രീ മാത്രമാണ് മരിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളത്.
രണ്ടാമത്തെ സ്ത്രീയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. സംഭവത്തെ തുടര്‍ന്ന് രണ്ടു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.