കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രഭുദയ ക്യാപ്റ്റന്‍ 14 ദിവസത്തേക്ക് റിമാന്റില്‍

  • By Shabnam Aarif
Google Oneindia Malayalam News

Prabhu Daya
ആലപ്പുഴ: കപ്പല്‍ ബോട്ടിടിച്ച് തെറിപ്പിച്ച് അഞ്ചുപേരെ കൊന്ന കേസില്‍ പ്രതിയായ ഗോള്‍ഡന്‍ ചാള്‍സ് പെരേരയെ അമ്പലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ആലപ്പുഴ സബ്ജയിലിലേക്കാണ് പ്രതിയെ കൊണ്ടു പോയത്.

മത്സ്യബന്ധന ബോട്ട് ഇടിച്ചു തെറിപ്പിച്ച ഇന്ത്യന്‍ ചരക്കു കപ്പലായ എംവി പ്രഭുദയയുടെ ക്യാപ്റ്റനാണ് ഗോള്‍ഡന്‍ ചാള്‍സ് പെരേര. ക്യാപ്റ്റന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

ചെന്നെ തുറമുഖാധികാരികള്‍ സാങ്കേതിക തടസ്സം ഉന്നയിച്ചതു കാരണം ക്യാപ്റ്റനെതിരെയുള്ള നിയമ നടപടികള്‍ വൈകിയിരുന്നു. ക്യാപ്റ്റന്‍ ഇല്ലാതെ കപ്പല്‍ തുറമുഖത്ത് നിര്‍ത്താന്‍ കഴിയില്ലെന്നായിരുന്നു പോര്‍ട്ട് ട്രസ്റ്റ് ഉയര്‍ത്തിക്കാട്ടിയ പ്രശ്‌നം.

ഉമ്മന്‍ ചാണ്ടി ചെന്നൈ തുറമുഖ അധികാരികളുമായി ചര്‍ച്ച നടത്തിയാണ് തടസ്സങ്ങള്‍ ഒഴിവാക്കിയത്.

കേസിലെ രണ്ടാം പ്രതി മയൂര്‍ വിരേന്ദ്രകുമാറിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

English summary
The Ambalappuzha First Class Magistrate Court ordered a 14 days' remand for the captain of ship, Prabhu Daya. The captain is the first convict of the case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X