ഇറ്റാലിയന്‍ നാവികരെ കാണാന്‍ ബന്ധുക്കളെത്തി
തിരുവനന്തപുരം: കടലിലെ വെടിവെടിവയ്പ്പുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ ഇറ്റാലിയന്‍ നാവികരെ കാണാന്‍ ബന്ധുക്കളെത്തി. ബന്ധുക്കള്‍ രാവിലെ 11 മണിയോടെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയ ഇവര്‍ ജയില്‍ സന്ദര്‍ശനാനുമതി തേടി അപേക്ഷ സൂപ്രണ്ടിന് സമര്‍പ്പിച്ചു.
മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കി സ്വകാര്യ സന്ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്ന് അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ജയില്‍ സൂപ്രണ്ടിന്റെ മുറിയിലായിരിക്കും കൂടിക്കാഴ്ചയെന്ന് സൂചനയുണ്ട്.
സിയിലാനോ ലത്തോറെ, സാല്‍വത്തോറെ ജിറോനെ എന്നീ നാവികരാണ് കടലില്‍ നടന്ന വെടിവയ്പ്പിനെ തുടര്‍ന്ന് അറസ്റ്റിലായത്. ഇവരില്‍ ഒരാളുടെ മാതാപിതാക്കളും ഭാര്യയും മറ്റൊരു നാവികന്റെ സഹോദരിയും സഹോദരീപുത്രിയുമാണ് എത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ഫിബ്രവരി 15 നാണ് ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് മത്സ്യത്തൊഴിലാളികളായ ജെലസ്റ്റിന്‍, അജീഷ് പിങ്കി എന്നിവര്‍ മരിച്ചത്. തുടര്‍ന്ന് കപ്പല്‍ കൊച്ചിയില്‍ കൊണ്ടുവരികയും രണ്ട് സുരക്ഷാഭടന്മരാരെ അറസ്റ്റ് ചെയ്യുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.












Click it and Unblock the Notifications