മുസ്ലീം ലീഗിനെതിരെ എംഎം ഹസ്സന്‍ രംഗത്ത്

അവഹേളനം സഹിച്ച് എന്നും മുന്നണിയില്‍ തുടരുമെന്ന് കരുതേണ്ടെന്ന കെപിഎ മജീദിന്റെ പ്രസ്താവന അതിരു കടന്നു പോയെന്നും, മുന്നണിക്കെതിരെ ഇങ്ങനൊരു പരസ്യ പ്രസ്താവന നടത്തരുതായിരുന്നു എന്നും എംഎം ഹസ്സന്‍ കുറ്റപ്പെടുത്തി. ലീഗിന്റെ വിമര്‍ശനങ്ങളും പരസ്യ പ്രസ്താവനകളും അവസാനിപ്പിക്കുന്നതാണ് മുന്നണിയുടെ നില നില്‍പ്പിന് നല്ലത്.
യുഡിഎഫില്‍ ഏറ്റവും കൂടുതല്‍ വിട്ടുവാഴ്ച ചെയ്യുന്നത് കോണ്‍ഗ്രസ് ആണ്. പരസ്യപ്രസ്താവനയിലൂടെ ലീഗിനെ ഒരു കോണ്‍ഗ്രസ് നേതാവും വ്രണപ്പെടുത്തിയിട്ടില്ല. മന്ത്രി ആര്യടന്‍ മുഹമ്മദിനെതിരെ യൂത്ത് ലീഗ് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത് ഒട്ടും ശരിയായില്ല. ഹസ്സന്‍ പറഞ്ഞു.
കേരളത്തില്‍ മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയിരിക്കുകയാണെന്നും, ഇത്തരം മാലിന്യങ്ങളെ തുടച്ചു നീക്കുകയാണ് അലിയുടെ നിയോഗം എന്നും പാണക്കാട് തങ്ങള്‍ പറഞ്ഞിരുന്നു. അഞ്ചാം മന്ത്രിക്കെതിരെ ആര്യടന്‍ മുഹമ്മദും കെ മുരളീധരനും നടത്തിയ പ്രസ്താവനകളെ സൂചിപ്പിച്ചായിരുന്നു തങ്ങള്‍ മാലിന്യം എന്നു പറഞ്ഞത്.
മുസ്ലീം ലീഗ് വിട്ടുവീഴ്ച ചെയ്തതുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായത്. ഒട്ടേറെ അവഹേളനങ്ങള്‍ സഹിച്ചതാണ് മുംസ്ലീം ലീഗ്. അലഹേളനം സഹിച്ച് എല്ലാ കാലവും മുന്നണിയില്‍ തുടരും എന്നു കരുതേണ്ട എന്നിങ്ങനെ കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് നടത്തിയ പ്രസ്താവനയാണ് എംഎം ഹസ്സനെ ലീഗിനെതിരെ പരസ്യമായി പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത്.












Click it and Unblock the Notifications