പോറ്റാന്‍ പറ്റാത്തവര്‍ കെട്ടാന്‍ നില്‍ക്കരുത്

മാലാഡ് സ്വദേശിയായ ദീപക്കിന്റെ വിവാഹമോചന ആവശ്യം നിരാകരിച്ച കുടുംബകോടതി ഭാര്യ ദീപയ്ക്ക് പ്രതിമാസം 6000 രൂപവീതം ചെലവിനു നല്‍കണമെന്നും വിധിച്ചിരുന്നു.
കൂടാതെ നഷ്ടപരിഹാരമായി 2.76 ലക്ഷം രൂപ നല്‍കാനുള്ള കോടതി വിധിയും ദീപക് പാലിച്ചിട്ടില്ലെന്ന് ദീപയുടെ അഭിഭാഷകന്‍ കോടതി അറിയിച്ചു. വിവാഹത്തിനുശേഷം ഭാര്യയെ നോക്കാന്‍ കഴിയില്ലെന്ന് ഒരു ഭര്‍ത്താവിനും പറയാന്‍ അവകാശമില്ല. സാമ്പത്തിക ഭദ്രതയില്ലെന്നു തോന്നിയാല്‍ വിവാഹത്തിനേ നില്‍ക്കരുത്-വിധി പ്രഖ്യാപിച്ചു കൊണ്ട് ജസ്റ്റീസ് മജുംദാര്‍ പറഞ്ഞു.
2005 സെപ്തംബര്‍ 30നാണ് വിവാഹം നടന്നത്. 2006 മെയ് നാലിന് മാതാപിതാക്കളുടെ വീട്ടിലേക്ക് പോയ ദീപ പിന്നെ തിരിച്ചുവന്നില്ലെന്നാണ് ദീപക്കിന്റെ പരാതി. 2008ലാണ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications