Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യം വാങ്ങണമെങ്കില്‍ 21 തികയണമെന്ന് ഉത്തരവ്

Kerala bans sale of liquor to those below 21 yrs
തിരുവനന്തപുരം: ബാറുകളില്‍ നിന്നോ ബിവറജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ നിന്നോ ഇനി മുതല്‍ മദ്യം വാങ്ങണമെങ്കില്‍ 21 വയസ് പൂര്‍ത്തിയാവണം. 21 വയസില്‍ താഴെയുള്ളവര്‍ക്കു മദ്യം വിതരണം ചെയ്യാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് അടുത്ത ദിവസമിറങ്ങും. നിലവില്‍ 18 വയസില്‍ താഴെയുള്ളവര്‍ക്കു മദ്യം കൊടുക്കാന്‍ പാടില്ലെന്നാണു നിയമം.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ അംഗീകരിച്ച മദ്യനയത്തില്‍ മദ്യം വാങ്ങുകയോ കൈവശം വെക്കുകയോ ചെയ്യുന്നവരുടെ പ്രായപരിധി 18 ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തിയിരുന്നു. എന്നാലിത് ഉത്തരവായി പുറത്തിറങ്ങിയിരുന്നില്ല.

21 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കു മദ്യം വില്‍പന നടത്തുന്നവരെ ശിക്ഷിക്കാന്‍ കഴിയുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണു പുതിയ നിയമം വരുന്നതത്രേ. ബാറുകള്‍, കള്ളുഷാപ്പുകള്‍, ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ത്രിവേണി ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം മദ്യം വാങ്ങുന്നതിനു നിരോധനം ബാധകമാണ്.

സകൂള്‍- കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ മദ്യത്തിന്റെ ഉപഭോഗം വര്‍ദ്ധിയ്ക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രായപരിധി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. . കൈവശം വെക്കാവുന്ന മദ്യത്തിന്റെ അളവ് ഇനിമുതല്‍ ഒന്നര ലിറ്റര്‍ ആയിരിക്കും. നിലവില്‍ ഇത് മൂന്ന് ലിറ്റര്‍ ആണ്. വിവിധയിനം മദ്യങ്ങളെല്ലാം കൂടി സൂക്ഷിക്കാവുന്നത് ഇതുവരെ 27.1 ലിറ്ററായിരുന്നത് 15 ലിറ്ററായി പരിമിതപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+