കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി വധം: ക്രൂരമര്‍ദ്ദനമേറ്റുവെന്ന് പ്രതികള്‍

  • By Nisha Bose
Google Oneindia Malayalam News

വടകര: പൊലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനമേറ്റു വാങ്ങേണ്ടി വന്നുവെന്ന് ടിപി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിപിഎം നേതാക്കള്‍. സിപിഎം നേതാക്കളായ പടയങ്കണ്ടി രവീന്ദ്രനും കെസി രാമചന്ദ്രനുമാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇരുവരുടേയും കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. പൊലീസ് തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും ഇവര്‍ കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്.

അറസ്റ്റ് ചെയ്യപ്പെട്ട പാര്‍ട്ടി നേതാക്കളെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എളമരം കരീം ആരോപിച്ചിരുന്നു.
നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിനു മുന്‍പായി പ്രമുഖ സിപിഎം നേതാക്കളില്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്‌തേക്കാം. കൊലപാതകത്തിനു പിന്നില്‍ സിപിഎം നേതൃത്വമാണെന്നു വരുത്തിത്തീര്‍ക്കുകയാണു ലക്ഷ്യം. ഒഞ്ചിയം ഏരിയ സെക്രട്ടറി സിഎച്ച് അശോകനെ അറസ്റ്റ് ചെയ്തത് ഈ നീക്കത്തിന്റെ ഭാഗമാണ്.

അദ്ദേഹത്തെ അറസ്റ്റ് ചെയ്യാമെങ്കില്‍ രാഷ്ട്രീയ നേട്ടത്തിന് സംസ്ഥാന നേതൃ നിരയിലുള്ള ആരെയും കുടുക്കാനുള്ള സാധ്യതയുണ്ട്. മാധ്യമ വാര്‍ത്തകളെ സാധൂകരിക്കുന്ന രീതിയിലാണു പൊലീസിന്റേത്. തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാന്‍ വീണ്ടും അറസ്റ്റുണ്ടായേക്കാം.

അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ താന്‍ ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണ്. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഒരാള്‍ നല്‍കിയ വിവരം ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ശാസ്ത്രീയ രീതിയിലാകും ചോദ്യംചെയ്യലെന്ന് ഉന്നതോദ്യോഗസ്ഥരും ആഭ്യന്തര മന്ത്രിയും അവകാശപ്പെടുമ്പോള്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പ്രേരിതമായാണു പ്രവര്‍ത്തിക്കുന്നത്. പൊലീസ് പീഡനങ്ങള്‍ മൂലം കസ്റ്റഡിയിലെടുക്കപ്പെട്ട പല നേതാക്കളും അവശരായി. മര്‍ദ്ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാന്‍ തയ്യാറാവണമെന്നും വേണമെന്നും എളമരം കരീം ആവശ്യപ്പെട്ടു.

English summary
Accused in TP Chandrasekharan murder case filed a complaint in court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X