സുനിയുടെ ഒളിസങ്കേതം ചിത്രീകരിക്കുന്നത് തടഞ്ഞു
കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രധാന പ്രതി കൊടി സുനിയുടെ ഒളിസങ്കേതം ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു. സുനിയുടെ ഒളിസങ്കേതം ചിത്രീകരിക്കുന്നത് തടഞ്ഞുദേശവാസികളായ ഒരു കൂട്ടം ആളുകളാണ് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത്.
സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ ഇരിട്ടി മുഴിക്കലില്‍ നിന്നാണ് കൊടി സുനിയേയും സംഘത്തേയും പൊലീസ് പിടികൂടിയത്. ഇവിടെ ഒരു ഷെഡ്ഡില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. മാധ്യമസംഘം എത്തുന്നതിന് മുന്‍പ് തന്നെ കൊടി സുനിയും സംഘവും തങ്ങിയ ഷെഡ്ഡ് പൊളിച്ചു നീക്കിയിരുന്നു.
എന്നാല്‍ ഷെഡ്ഡ് നിലനിന്ന തറ അടയാളമായി ഉണ്ട്. കൊടി സുനിയും സംഘവും ഉപയോഗിച്ച സാധനങ്ങള്‍ ഇവിടെ ചിതറിക്കിടന്ന നിലയിലായിരുന്നു. കൊടി സുനിയും അറസ്‌റ്റോടെ ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത ആറ് പേരും പൊലീസ് കസ്റ്റഡിയിലായി.
കൊലയാളി സംഘത്തിലുണ്ടായിരുന്ന ഷിനോജ് എന്നായാളെ മാത്രമാണ് ഇനി പിടികൂടാനുള്ളത്. റെയ്ഡിനെക്കുറിച്ച് സ്ഥലത്തെ പോലീസിന് പോലും അറിവു നല്‍കിയിരുന്നില്ല.
പാര്‍ട്ടിയുടെ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെയും ഏരിയാ കമ്മറ്റിയംഗത്തിന്റെയും സഹായത്തോടെയാണ് ഇവിടെ കഴിഞ്ഞതെന്ന് കൊടി സുനി പോലീസിനോട് വെളിപ്പെടുത്തിയതായി സൂചനയുണ്ട്. ഭക്ഷണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവരാണ് എത്തിച്ചിരുന്നതെന്നും കൊടി സുനി പോലീസിനോട് പറഞ്ഞതായിട്ടാണ് വിവരം.












Click it and Unblock the Notifications