രാഷ്ട്രപതി: രാജിതന്ത്രവുമായി മമത

പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് ശേഷം മമതയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം വഷളായിരുന്നു. പ്രണബിനെ പിന്തുണയ്ക്കാന്‍ മമത തയ്യാറായിരുന്നില്ല. രാഷ്ട്രപതി സ്ഥാനാര്‍ഥിയായി അബ്ദുള്‍ കലാമിനെയാണ് മമത നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ താന്‍ മത്സര രംഗത്തേയ്ക്കില്ലെന്ന് കലാം വ്യക്തമാക്കി. ഇത് പ്രണബിന് എതിരായി മത്സരിക്കാന്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള മമതയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി.
തൃണമൂല്‍ എം.പി.മാരുടെയും എം.എല്‍.എ.മാരുടെയും യോഗത്തിനുശേഷമാണ് തൃണമൂലിന്റെ കേന്ദ്ര മന്ത്രിമാര്‍ രാജിക്കത്ത് നല്‍കി എന്ന വാര്‍ത്ത പ്രചരിച്ചത്. രാജിക്കത്ത് നല്‍കി എന്ന വാര്‍ത്ത തെറ്റാണെന്ന് കേന്ദ്രമന്ത്രിയും തൃണമൂല്‍ നേതാവുമായ സുദീപ് ബന്ദോപാധ്യായ പറഞ്ഞു.
അതേസമയം ഏതുനിമിഷവും രാജിവെക്കാന്‍ തങ്ങളുടെ മന്ത്രിമാര്‍ തയ്യാറാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ധൃതിപിടിച്ച് തീരുമാനമെടുക്കേണ്ട സാഹചര്യമില്ലെന്നും വീണ്ടും യോഗം ചേര്‍ന്ന് യുക്തമായ തീരുമാനമെടുക്കുമെന്നും സുദീപ് പറഞ്ഞു.
വിഷയത്തില്‍ ക്ഷമയോടെ കാത്തിരിക്കുക എന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. മമത സ്വന്തം നിലയ്ക്ക് യുപിഎ വിടുകയല്ലാതെ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന് ഒരു പ്രകോപനവും പാടില്ലയെന്നും തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications