പങ്കാളിയായത് പാര്‍ട്ടി നിര്‍ദേശപ്രകാരം: മോഹനന്‍

ടിപി വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് പി മോഹനന്‍ ഇക്കാര്യം സമ്മതിച്ചത്. ടിപി വധവുമായി ബന്ധപ്പെട്ട് മുന്‍പ് അറസ്റ്റിലായ പാനൂര്‍ ഏരിയ കമ്മറ്റി അംഗം പികെ കുഞ്ഞനന്തന്റെ മുന്നില്‍ വച്ചാണ് മോഹനനെ ചോദ്യം ചെയ്തത്.
പാര്‍ട്ടി വിട്ടുപോയപ്പോള്‍ ചന്ദ്രശേഖരന്‍ പാര്‍ട്ടിയുടെ ശത്രുവായി. പിന്നീട് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഭിന്നിപ്പുണ്ടാക്കി ചന്ദ്രശേഖരന്‍ പുതിയ പാര്‍ട്ടിക്ക് രൂപം കൊടുത്തു. ഇത് ശത്രുത കൂടാന്‍ കാരണമായി.
തുടര്‍ന്നങ്ങോട്ട് ടിപി പാര്‍ട്ടിയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങി. തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ തോല്‍വിയിലേക്ക് നയിക്കാന്‍ തുടങ്ങിയതോടെ ടിപിയെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു. ടിപിയെ ഇല്ലാതാക്കുക എന്നത് പാര്‍ട്ടിയുടെ തീരുമാനമായിരുന്നു. അതാണ് നടപ്പായത്. അല്ലാതെ വധത്തില്‍ തനിക്ക് ബന്ധമില്ലെന്നും മോഹനന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.
കൊല നടക്കുമെന്നതിനെ കുറിച്ച് തനിക്ക് യാതൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ല. കൊലപാതകകികളില്‍ ആരുമായും തനിക്ക് ബന്ധമില്ലെന്നും മോഹനന്‍ പറഞ്ഞു.












Click it and Unblock the Notifications