ടിപി വധം: ഫോണ്‍ ചോര്‍ത്തിയ ഉദ്യോഗസ്ഥനും പ്രതി
തിരുവനന്തപുരം: ടിപി വധക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ ബിഎസ്എന്‍എല്‍ ജീവനക്കാരനെ പ്രതി ചേര്‍ത്തു. തിരുവനന്തപുരത്തെ ബിഎസ്എന്‍എല്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഓഫീസിലെ ജൂനിയര്‍ അക്കൗണ്ടന്റായ ആര്‍എസ് സനല്‍കുമാറിനെയാണ് പ്രതി ചേര്‍ത്തത്.
ലാന്‍ഡ് ഫോണുകളുടെ വിഭാഗത്തിലാണ് സനല്‍കുമാര്‍ ജോലി ചെയ്യുന്നത്. ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ സംസ്ഥാനത്തെ 35 ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ലഭ്യമാവൂ. ഇവരുടെ കമ്പ്യൂട്ടര്‍ അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്നാണ് സനല്‍കുമാറാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന് പൊലീസ് കണ്ടെത്തിയത്.
പോലീസുകാരാണെന്ന് പറഞ്ഞ് തന്നെ സമീപിച്ചവര്‍ക്കാണ് വിവരങ്ങള്‍ കൈമാറിയതെന്നാണ് സനല്‍കുമാറിന്റെ വാദം. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ 'ദേശാഭിമാനി' പത്രം പ്രസിദ്ധീകരിച്ചതാണ് കേസിന് ആധാരം. അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് കാണിച്ചാണ് ദേശാഭിമാനി റിപ്പോര്‍്ട്ട് പ്രസിദ്ധീകരിച്ചത്.












Click it and Unblock the Notifications