കണ്ണൂര്‍: മുസ്ലീംലീഗ് തീവ്രവാദ സ്വഭാവമുള്ള പാര്‍ട്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തളിപ്പറമ്പ് സഹകരണ ആശുപത്രി അടിച്ചു തകര്‍ത്തത് ഇതിന് തെളിവാണ്. കാസര്‍കോട് കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ മനോജിന്റെ പോസ്റ്റ്‌മോര്‍ട്ടം കോഴിക്കോട്ടേക്ക് മാറ്റിയത് ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ്.
പാര്‍ട്ടി നേതാക്കളെ മര്‍ദ്ദിച്ചും ഭയപ്പെടുത്തിയും സിപിഎമ്മിനെ തകര്‍ക്കാമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കരുതുന്നത്. എന്നാല്‍ അങ്ങനെ തകരുന്ന പ്രസ്ഥാനമല്ല സിപിഎം അന്ധമായ സിപിഎം വിരോധമുള്ള സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. പൊലീസിനെ ആക്രമിക്കുന്നതിനെതിരെ പുതിയ നിയമം കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ നീക്കം അപഹാസ്യമാണെന്നും പിണറായി പറഞ്ഞു.