സത്‌നാമിന് ജഡം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് മിണ്ടരുതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ജി. സുനില്‍കുമാറിന് മുകളില്‍നിന്ന് കര്‍ശന വിലക്കുണ്ട്. ജില്ലാകലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം പി.കെ. ഗിരിജയുടെ റിപ്പോര്‍ട്ട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷം സര്‍ക്കാറിന് കൈമാറും.
ആശുപത്രിയിലെ ആറ് ജീവനക്കാരെ കേസില്‍ പ്രതിചേര്‍ക്കുമെന്നാണ് വിവരം. ഒരു ഹെഡ്വാര്‍ഡന്‍, നാല് വാര്‍ഡന്‍മാര്‍, ഡ്യൂട്ടി ഡോക്ടര്‍ എന്നിവരെയാണ് സംശയിക്കുന്നത്. ഇവരില്‍ മൂന്ന് പേര്‍ െ്രെകംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്. വാര്‍ഡന്‍മാര്‍ ചേര്‍ന്നാണ് സത്‌നം സിങ്ങിനെ മര്‍ദിച്ചതെന്നും എന്നാല്‍ ഡ്യൂട്ടി ഡോക്ടര്‍ ഇത് തടയാനോ കൃത്യ സമയത്ത് മെഡിക്കല്‍കോളജിലേക്ക് മാറ്റാനോ നടപടിയെടുത്തില്ലെന്നുമാണ് വിവരം.
മരണത്തിലെ ദുരൂഹത നീക്കാന്‍ സത്‌നം സിങ്ങിന്റെ കുടുംബം നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിസ്വീകരിക്കുമെന്ന് ബന്ധു വിമല്‍ കിഷോര്‍ 'പറഞ്ഞു. മൃതദേഹം സ്വദേശമായ ഗയയില്‍ ബുധനാഴ്ച റീപോസ്റ്റ്‌മോര്‍ട്ടം നടത്താനും സത്‌നാമിന്റെ കുടുംബം തീരുമാനിച്ചു.
അതേസമയം, വള്ളിക്കാവിലെ അമൃതാനന്ദമയീമഠത്തില്‍ വെച്ചോ ജില്ലാജയിലില്‍ വെച്ചോ സത്‌നം സിങ്ങിന് മര്‍ദനം ഏറ്റിട്ടില്ലെന്ന് കാട്ടി പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതായി അറിയുന്നു. മരിക്കുന്നതിന് 24 മണിക്കൂറിനുള്ളില്‍ ശരീരത്തിനേറ്റ മര്‍ദനമാണ് ഇയാളുടെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications