കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ്ണമുറപ്പിക്കാന്‍ മേരി ബുധനാഴ്‌ച സെമിയില്‍

  • By Shabnam Aarif
Google Oneindia Malayalam News

MC Mary Kom
ലണ്ടന്‍: ഇന്ത്യക്ക്‌ നാലാം ഒളിംപിക്‌സ്‌ മെഡല്‍ ഉറപ്പാക്കിയ എംസി മേരി കോം 51 കിലോഗ്രാം ബോക്‌സിങ്ങിന്റെ സെമി ഫൈനല്‍ റൗണ്ടില്‍ ബുധനാഴ്‌ച മാറ്റുരക്കും. ആതിഥേയരായ ബ്രിട്ടന്റെ നികോള ആഡംസിനെയാണ്‌ സെമിയില്‍ മേരി നേരിടുക.

ഇതുവരെയുള്ള മത്സരങ്ങളില്‍ നിന്നും ഇന്ത്യ ഒരു വെള്ളി, രണ്ട്‌ വെങ്കലം എന്നിങ്ങനെ മൂന്ന്‌ മെഡലുകളാണ്‌ നേടിയിരിക്കുന്നത്‌. ഈ മെഡല്‍ പട്ടികയിലേക്ക്‌ ഒരു സുവര്‍ണ്ണ മെഡല്‍ കൂട്ടിച്ചേര്‍ക്കപ്പെടുക മേരി കോമിലൂടെയായിരിക്കും എന്ന പ്രതീക്ഷയിലാണ്‌ ഇന്ത്യ മുഴുവന്‍.

ക്വര്‍ട്ടര്‍ റൗണ്ടില്‍ ടുണീഷ്യയുടെ മറോവ റഹാലിയെ 15-6 എന്ന സ്‌കോറില്‍ പരാജയപ്പെടുത്തിയാണ്‌ മേരി സെമി ഫൈനല്‍ റൗണ്ടിലേക്ക്‌ മുന്നേറിയത്‌.

അഞ്ചു തവണ ലോക ചാമ്പ്യനായ മേരി കോം ഇന്ത്യക്ക്‌ ലണ്ടന്‍ ഒളിംപിക്‌സ്‌ 2012ല്‍ നിന്നും ഒരു സ്വര്‍ണ്ണ മെഡല്‍ കൊണ്ടു വരും എന്ന വിശ്വാസം വളരെ ശക്തമാണ്‌. ഇതു യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യക്കു വേണ്ടി ഒളിംപിക്‌സ്‌ സ്വര്‍ണ്ണം നേടുന്ന ആദ്യ വനിത എന്ന ബഹുമതി മേരിക്ക്‌ സ്വന്തമാകും.

കര്‍ണ്ണം മല്ലേശ്വരിയും, സെയ്‌ന നെഹ്‌വാളും ആണ്‌ ഇതിനു മുമ്പ്‌ ഇന്ത്യക്കു വേണ്ടി ഒളിംപിക്‌സ്‌ മെഡല്‍ നേടിയ വനിതകള്‍. വെങ്കലമാണ്‌ ഇരുവരുടേയും സംഭാവനകള്‍.

ഇത്തവണത്തെ ഒളിംപിക്‌സില്‍ ഇന്ത്യയുടെ മറ്റൊരു സുവര്‍ണ്ണ പ്രതീക്ഷയായിരുന്നു ബാഡ്‌മിന്റണ്‍ വനിതാ സിംഗിള്‍സിലെ ലോക ഒന്നാം നമ്പര്‍ താരം സെയ്‌ന നെഹ്‌വാള്‍. എന്നാല്‍ ഏവരുടേയും പ്രതീക്ഷകളെ തല്ലിക്കെടുത്തിക്കൊണ്ട്‌ സെയ്‌ന നേടിയത്‌ വെങ്കലമായിരുന്നു.

49 കിലോ ഫ്‌ളൈ വെയ്‌റ്റ്‌ ഇനത്തില്‍ മുന്നേറ്റം നടത്തിയ ദേവേന്ദ്രോ സിങ്ങും ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയാണ്‌.

English summary
India's Assured Olympics medal winner MC Mary Kom will compete in 51 kg Boxing Semi final round on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X