കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്ക്‌ ആറാം മെഡല്‍;സുശീല്‍ കുമാര്‍ സെമിയില്‍

  • By Shabnam Aarif
Google Oneindia Malayalam News

Sushil Kumar
ലണ്ടന്‍: ലണ്ടന്‍ ഒളിംപിക്‌സിന്റെ സമാപന ദിവസത്തില്‍ ഇന്ത്യക്ക്‌ ലണ്ടന്‍ ഒളിംപിക്‌സില്‍ നിന്നും ആറാം മെഡല്‍ ഉറപ്പിച്ചുകൊണ്ട്‌ ഗുസ്‌തി താരം സുശീല്‍ കുമാര്‍ സെമി ഫൈനലില്‍ കടന്നു. ഉസ്‌ബക്കിസ്ഥാന്റെ ഉക്തിയോര്‍ നവ്‌റുസോവിീനെ പരാജയപ്പെടുത്തിയാണ്‌ സുശീല്‍ സെമി ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്‌. സെമിയില്‍ കസാക്കിസ്ഥാന്റെ തനാട്ടറോവി അക്‌സുറോക്കിനെയാണ്‌ സുശീല്‍ നേരിടുക.

നിലവിലെ ഒളിംപിക്‌സ്‌ ചാമ്പ്യനായ തുര്‍ക്കിയുടെ റംസാന്‍ സാഹിറിനെ ്‌ 3-1 എന്ന സ്‌കോറിന്‌ ഇടിച്ചിട്ടാണ്‌ സുശീല്‍ ക്വര്‍ട്ടറില്‍ കടന്നിരിന്നത്‌. ഈ ആത്മവിശ്വാസം സുശീലിന്‌ ക്വാര്‍ട്ടറില്‍ കാര്യങ്ങള്‍ എളുപ്പമാക്കി എന്നു വേണം കരുതാന്‍.

സുശീല്‍ മുന്നോട്ടുപോയി ഫൈനല്‍ വരെ എത്തി ഇന്ത്യക്കു ഇത്തവണയും ഒരു മെഡല്‍ നേടിത്തന്നാല്‍ ഇന്ത്യയുടെ ലണ്ടനില്‍ നിന്നുള്ള മെഡല്‍വേട്ട ആറിലെത്തും.

നിലവില്‍ ഒരു വെള്ളിയും നാല്‌ വെങ്കലവുമടക്കം അഞ്ച്‌ മെഡലുകലാണ്‌ ലണ്ടന്‍ ഒളിംപിക്‌സ്‌ 2012ല്‍ നിന്നുള്ള ഇന്ത്യയുടെ സമ്പാദ്യം. 2008ല്‍ നടന്ന ബീജിങ്‌ ഒളിംപിക്‌സില്‍ വെങ്കലം നേടിയിരുന്നു സുശീല്‍ കുമാര്‍. ഇത്തവണ അത്‌ ഒരു സ്വര്‍ണമോ, ഒരു വെള്ളിയോ എങ്കിലും ആക്കി ഉയര്‍ത്തിയാല്‍ ഇന്ത്യയുടെ സന്തോഷത്തിന്‌ ഇരട്ടി മധുരം ഉണ്ടാകും.

ലണ്ടന്‍ ഒളിംപിക്‌സ്‌ 2012ന്റെ ഉദ്‌ഘാടന പരിപാടിയോട്‌ അനുബന്ധിച്ച്‌ നടന്ന മാര്‍ച്ച്‌ പാസ്റ്റില്‍ ത്രിവര്‍ണ്ണ പതാകയേന്തി ഇന്ത്യന്‍ സംഘത്തെ നയിച്ചത്‌ സുശീല്‍ കുമാര്‍ ആയിരുന്നു.

English summary
India's Sushil Kumar advanced to the semi finals in the men's 66 kg freestyle wrestling defeating Usbakistan's Ikhtiyor Navruzov at the London Olympics on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X