Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചേരി ബേബി വധം: എംഎം മണി രണ്ടാം പ്രതി

Ancheri Baby
തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എംഎം മണിയെ രണ്ടാം പ്രതിയാക്കി പ്രത്യേക അന്വേഷണസംഘം നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉടുന്പന്‍ചോല സ്വദേശി കുട്ടപ്പന്‍ ഒന്നാം പ്രതിയും, സി.പി.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഒ.ജി. മദനന്‍ മൂന്നാം പ്രതിയുമാണ്.

ഗൂഢാലോചന നടത്തിയതിനും വിവരം മറച്ചു വച്ചതിനുമാണ് ഇവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കേസിന്റെ രണ്ടാം ഘട്ടത്തില്‍ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനെ പ്രതിയാക്കി പ്രതിപ്പട്ടിക സമര്‍പ്പിക്കും. അഞ്ചേരി ബേബി കൊല്ലപ്പെടുമ്പോള്‍ രാജാക്കാട് ഏരിയാ സെക്രട്ടറിയായിരുന്നു ജയചന്ദ്രന്‍.

ബേബിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതില്‍ മണി ഉള്‍പ്പെടെയുള്ളവര്‍ക്കു പങ്കുണ്ടെന്നു കേസിലെ മൂന്നാം പ്രതിയായിരുന്ന പി.എന്‍!.മോഹന്‍ദാസ്, ഒന്നാം സാക്ഷി ചിറ്റടി ജോണി എന്നിവര്‍ അന്വേഷണസംഘത്തിനു മുന്‍പാകെ നല്‍കിയ മൊഴിയാണ് നിര്‍ണായകമായത്.

എതിരാളികളെ പട്ടിക തയാറാക്കി വകവരുത്തിയെന്ന എം.എം. മണിയുടെ വിവാദ പ്രസംഗത്തില്‍ വെളിപ്പെടുത്തിയ സംഭവങ്ങളില്‍ ആദ്യ പ്രതിപ്പട്ടികയാണ് സമര്‍പ്പിക്കുന്നത്. രണ്ട് തമിഴ്‌നാട് സ്വദേശികളടക്കം 15 അംഗ സംഘമാണ് ബേബിയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ഏതാനും ദിവസങ്ങള്‍ക്കകം ഇവര്‍ പിടിയിലാകുമെന്നും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. കുട്ടന് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് സൂചന. മണിയും മദനനും ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നും പറയുന്നു. മുള്ളന്‍ചിറ മത്തായിയെ കൊലപ്പെടുത്തിയ കേസിലും മണി കുറ്റക്കാരനാണെന്ന് അന്വേഷണ സംഘം പറയുന്നു. ഗൂഢാലോചന, കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിട്ടും തടയാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് മണിക്കും കൂട്ടാളികള്‍ക്കുമെതിരെ ചുമത്തിയത്.

മണക്കാട്ടെ പ്രസംഗത്തിന്റെ പേരില്‍ പൊലീസ് കേസെടുത്തതിനെതിരെ മണി നല്‍കിയ ഹര്‍ ി സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. ഇതിലുണ്ടാകുന്ന തീരുമാനത്തെ ആശ്രയിച്ചായിരിക്കും മണിയുടെ അറസ്റ്റുണ്ടാവുകയെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+