സ്വാതന്ത്ര്യ ദിനത്തില്‍ മണിപ്പൂരില്‍ സ്ഫോടനങ്ങള്‍
ഇംഫാല്‍ : സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്കിടെ മണിപ്പൂരിനെ നടുക്കി സ്‌ഫോടന പരമ്പര. തലസ്ഥാന നഗരിയായ ഇംഫാലിലും തൗബല്‍ ജില്ലയിലുമുണ്ടായ മൂന്ന് സ്‌ഫോടനങ്ങളിലായി നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇംഫാലില്‍ മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിങ് സംസാരിച്ചുകൊണ്ടിരിക്കെയാണ് ഗ്രൗണ്ടിന്റെ രണ്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടനം നടന്നത്.
സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ വിഘടനവാദികളോട് ആയുധങ്ങള്‍ വ്ച്ചു കീഴടങ്ങണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടുകൊണ്ടിരിക്കെയാണ് തിരക്കേറിയ സഗോല്‍ബന്ധിലെ റോഡില്‍ സ്‌ഫോടനമുണ്ടായത്.
രാവിലെ എട്ട് മണിയോടെ തൗബല്‍ ജില്ലയുടെ ആസ്ഥാനത്തിന് സമീപത്തായാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. ഈ സ്‌ഫോടനത്തിലാണ് നാലുപേര്‍ക്ക് പരിക്കേറ്റത്. വൈ. മാനവ് സിങ് (52), സനബാന്ത ദാസ് (22), അകോയിജാം ഓംഗ്ബി സനോജാവോബി (55), നിന്‍ഗോംബാം മാനിസാം ദേവി (65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ഇംഫാലില്‍ മണിപ്പൂര്‍ ഫസ്റ്റ് റൈഫിള്‍സ് പരേഡ് ഗ്രൗണ്ടിന് സമീപത്തായാരുന്നു രണ്ട് സ്‌ഫോടനങ്ങള്‍ നടന്നത്. മുഖ്യമന്ത്രി സംസാരിച്ചുകൊണ്ടിരിക്കെ ഗ്രൗണ്ടിന് രണ്ട് കിലോ മീറ്റര്‍ അകലത്തിലായി ശക്തിയേറിയ മൂന്ന് ബേംബുകള്‍ പൊട്ടിത്തെറിച്ചു. രാവിലെ ഒമ്പത് മണിയോടെ നടന്ന ഈ സ്‌ഫോടനത്തില്‍ വീടിന്റെ ചുമര്‍ തകര്‍ന്നിട്ടുണ്ട്. ഇവിടെ സ്ഥാപിച്ചത് റിമോട്ട് കണ്‍ട്രോള്‍ ബോംബ് ആണെന്ന് കരുതുന്നു. സി.ആര്‍.പി എഫ് ഹെഡ് ക്വാട്ടേഴ്‌സിലേക്കുള്ള സുരക്ഷാ ജീവനക്കാര്‍ പോവുള്ള വഴിയാണിത്.
തൗബല്‍ ജില്ലയിലെ സ്‌ഫോനത്തിന് തൊട്ടു പിന്നാലെ ഫസ്റ്റ് മണിപ്പൂര്‍ റൈഫിള്‍സ് ഗ്രൗണ്ടിന് ഒരു കിലോ മീറ്റര്‍ സമീപത്തായി മെല ഗ്രൗണ്ടിലാണ് മറ്റൊരു സ്‌ഫോടനം നടന്നത്.












Click it and Unblock the Notifications