ബാങ്ക് ജീവനക്കാരുടെ സമരം തുടങ്ങി

പരിഷ്‌കരണത്തിനെതിരേയല്ല ഈ പോരാട്ടം. പൊതുമേഖലാ ബാങ്കുകളെ തകര്‍ക്കാനും മേഖലയില്‍ സ്വകാര്യനിക്ഷേപം വളര്‍ത്താനും സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിനെതിരേയാണ് ഈ പോരാട്ടം-ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രാജ്യത്തെ ബാങ്കിങ് മേഖലയില്‍ സമൂലമായ മാറ്റം വരുത്തുന്ന ബില്‍ സര്‍ക്കാര്‍ ബുധനാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നുണ്ട്. ഈ ഭേദഗതിയുടെ ഇന്ത്യന്‍ ബാങ്കിങ് മേഖലയിലേക്ക് കൂടുതല്‍ സ്വകാര്യ നിക്ഷേപമൊഴുകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഷെയര്‍ ഹോള്‍ഡേഴ്‌സിനുള്ള വോട്ടവകാശം നിലവിലുള്ള 10 ശതമാനത്തില്‍ നിന്നും 26 ശതമാനമായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം.
ഖണ്ഡേല്‍വാള്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കരുത്, പുറം ജോലി കരാര്‍ നടപ്പാക്കരുത്, പെന്‍ഷന്‍ പരിഷ്‌കരണം വേണം എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉയര്‍ത്തുന്നുണ്ട്. ഞായറാഴ്ചയ്ക്കു പിറകെ തിങ്കളാഴ്ചയും ബാങ്ക് അവധിയായിരുന്നു. ബുധനും വ്യാഴവും സമരമായതോടെ രാജ്യത്തെ ബാങ്കിങ് സംവിധാനം പ്രതിസന്ധിയിലാകുമെന്ന കാര്യത്തില്‍ സംശയമില്ല.












Click it and Unblock the Notifications