കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടംകുളം: ഇന്ധനം നിറയ്ക്കുന്നതിന് സ്റ്റേ ഇല്ല

  • By Greeshma
Google Oneindia Malayalam News

Kudankulam, nuclear plant
ദില്ലി: കൂടംകുളം ആണവ നിലയത്തില്‍ ഇന്ധനം നിറയ്ക്കുന്നത് നിര്‍ത്തി വെയ്ക്കാന്‍ ഉത്തരവിടണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു. അതേസമയം ജനങ്ങളുടെ സുരക്ഷ പരമപ്രധാനമാണെന്ന് കോടതി നിരീക്ഷിച്ചു. സ്വന്തം ജീവനിലുള്ള ജനങ്ങളുടെ ആശങ്ക തള്ളിക്കളയാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഫുക്കുഷിമ ദുരന്തത്തിന് ശേഷം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി രൂപം കൊടുത്ത 17 സുരക്ഷാ നിര്‍ദേശങ്ങളില്‍ പതിനൊന്നും അവഗണിച്ചു കൊണ്ടാണ് പ്ലാന്റില്‍ ഇന്ധനം നിറയ്ക്കുന്നതെന്ന് പ്രശാന്ത് ഭൂഷന്‍ കോടതിയില്‍ വാദിച്ചു.

എന്നാല്‍ പ്ലാന്റില്‍ യാതൊരു സുരക്ഷാപ്രശ്‌നങ്ങളും ഇല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ജി. ഇ വഹാന്‍വതി കോടതിയെ അറിയിച്ചത്. എന്നാല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള കോടതിയുടെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അറ്റോര്‍ണി ജനറലിന് കഴിഞ്ഞില്ല.

English summary
The Supreme Court has refused to stop the loading of fuel into a nuclear reactor at the Kudankulam plant in Tamil Nadu,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X