രാജയുടെ നിലപാട് സര്‍ദാരിക്ക് തിരിച്ചടി

സുപ്രീം കോടതിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇക്കാര്യം കാണിച്ച് സ്വിസ് അധികൃതര്‍ക്ക് കത്തെഴുതാന്‍ ഈ മാസം 25 വരെ സമയം അനുവദിച്ചിട്ടുണ്ട്.
സര്‍ദാരിക്കെതിരായ കേസുകള്‍ അന്വേഷിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് അനുസരിക്കാന്‍ കൂട്ടാക്കാത്തതാണ് യാസുഫ് റാസ ഗിലാനിക്ക് സ്ഥാനം ഒഴിയേണ്ടി വന്നതും രാജ പര്‍വേഷ് അഷ്‌റഫ് പ്രധാനമന്ത്രിയാകുന്നതും.
കോടതിയലക്ഷ്യം നടത്തി എന്ന കുറ്റത്തിനായിരുന്നു യൂസഫ് റാസ ഗിലാനിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും കോടതി അയോഗ്യനാക്കിയത്.
സര്‍ദാരിക്കെതിരെ സ്വിറ്റ്‌സര്‍ലന്റിലുള്‌ല അഴിമതി കേസുകള്‍ റദ്ദാക്കണം എന്ന അറ്റോര്‍ണി ജനറലിന്റെ കത്ത് തള്ളിക്കൊണ്ടാണ് രാജയിപ്പോള്‍ കോടതിയില്‍ വിശദീകരണം നല്‍കി കത്തയക്കാം എന്ന് അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications