Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയിലെ ഐഫോണ്‍ പ്ലാന്റില്‍ കലാപം; 10 മരണം

Foxconn
തായ്‌പെ: ആപ്പിള്‍ ഐഫോണുകള്‍ അസംബിള്‍ ചെയ്യുകയും ആഗോള ഇലക്‌ട്രോണിക് കന്പനികള്‍ക്ക് ഉല്പന്ന ഘടകങ്ങള്‍ നിര്‍മ്മിച്ചു നല്‍കുകയും ചെയ്യുന്ന വടക്കന്‍ ചൈനയിലെ ഫോക്‌സ് കോണ്‍ കമ്പനിയിലുണ്ടായ തൊഴിലാളി കലാപത്തില്‍ പത്ത് മരണം.

തയ്‌യുവാനിലുള്ള ഫോക്‌സ് കോണ്‍ ടെക്‌നോളജി ഗ്രൂപ്പ് എന്ന തയ്‌വാന്‍ കന്പനിയുടെ ഡോര്‍മിറ്ററിയിലാണ് തൊഴിലാളികള്‍ ഏറ്റുമുട്ടിയത്. കലാപത്തില്‍ നാല്പതിലേറെ പേര്‍ക്ക് പരിക്കു പറ്റിയെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

ഷാന്‍ക്‌സി പ്രവിശ്യ തലസ്ഥാനത്ത് പ്രവര്‍ത്തിയ്ക്കുന്ന ഫോക്‌സ് കോണ്‍ കമ്പനിയില്‍ 79000 തൊഴിലാളികളാണ് ജോലിയെടുക്കുന്നത്. തൊഴിലാളികളെ പാര്‍പ്പിക്കുന്ന ഡോര്‍മിറ്ററിയില്‍ തൊഴിലാളികളില്‍ ചിലരെ ഗാര്‍ഡുകള്‍ തല്ലിയതാണ് ഞായറാഴ്ച കൂട്ടക്കുഴപ്പത്തിലേക്കും അടിപിടിയിലേക്കും കൊള്ളിവയ്പിലേക്കും നയിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രണ്ടായിരത്തോളം തൊഴിലാളികളാണ് സംഘര്‍ഷത്തില്‍പ്പെട്ടത്. അക്രമം പുറത്തേക്കും നീണ്ടു.

ക്ഷൂഭിതരായ തൊഴിലാളികള്‍ കിടക്കകള്‍ക്കും തുണികള്‍ക്കും തീവച്ചു. അവ ജനാലകളില്‍ക്കൂടി പുറത്തേക്കെറിഞ്ഞു. തുടര്‍ന്ന് അയ്യായിരത്തിലേറെ പൊലീസുകാര്‍ രംഗത്തെത്തി ഏറെ നേരം പരിശ്രമിച്ചാണ് സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.

നാലു മണിക്കൂറിലേറെ നീണ്ട അക്രമത്തിനിടെ പൊലീസുകാര്‍ക്കും പരിക്കു പറ്റി. വാഹനങ്ങള്‍ക്ക് തീവച്ചു. ഏതാനും പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ കന്പനി അധികൃതര്‍ നടപടി ആരംഭിച്ചു. ഫാക്ടറി തല്ക്കാലം അടച്ചിട്ടിരിക്കുകയാണ്. ആപ്പിളിന്റെ പുതിയ ഐഫോണ്‍ 5ഉം ഇവിടെ നിര്‍മിയ്ക്കുന്നുണ്ട്.

ലോകത്തേറ്റവും വലിയ ഇലക്ട്രോണിക്‌സ് നിര്‍മാണ കമ്പനിയാ ഫോക്‌സ് കോണിലെ സേവന വേതന വ്യവസ്ഥകള്‍ മോശമാണെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ആഴ്ചയില്‍ 60 മണിക്കൂറിലേറെ നേരം തൊഴിലാളികളെ പണിയെടുപ്പിക്കകയും മതിയായ സൗകര്യങ്ങളും കൂലിയും ലഭ്യമാക്കാതിരിക്കുകയും ചെയ്യുന്നതായാണ് പരാതി. തൊഴിലാളികള്‍ക്കിടയില്‍ ആത്മഹത്യപ്രവണത ഏറിയതും ഫോക്‌സ് കോണിനെ വിവാദങ്ങളിലെത്തിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+