കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാചക വിരുദ്ധ സിനിമ:പ്രതിഷേധത്തില്‍ സംഘര്‍ഷം

  • By Shabnam Aarif
Google Oneindia Malayalam News

West Bengal Map
കൊല്‍ക്കത്ത: പ്രവാചകന്‍ മുഹമ്മദ്‌ നബിയെ അപമാനിക്കുന്ന അമേരിക്കന്‍ സിനിമയായ ഇന്നസെന്‍സ്‌ ഓഫ്‌ മുസ്ലീംസിനെതിരെ കൊല്‍ക്കത്തയില്‍ നടന്ന പ്രതിഷേധ റാലിയില്‍ സംഘര്‍ഷം. കൊല്‍ക്കത്തയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിലേക്ക്‌ നടത്തിയ റാലിയാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചത്‌.

പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത്‌ കോണ്‍സുലേറ്റിലേക്ക്‌ കടക്കാന്‍ ശ്രമിച്ചതാണ്‌ സംഘര്‍ഷത്തിന്‌ കാരണമായത്‌. പ്രവാചകനെതിരെയുള്ള സിനിമയ്‌ക്കു നേരെ ഉള്ള പ്രതിഷേധം കാരണം അമേരിക്കന്‍ കോണ്‍സുലേറ്റ്‌ അടച്ചിട്ടിരിക്കുകയാണ്‌.

20,000 ആളുകള്‍ പങ്കെടുത്തിരുന്നു പ്രതിഷേധ റാലിയില്‍. ഇന്നസെന്‍സ്‌ ഓഫ്‌ മുസ്ലീംസ്‌ ഇസ്ലാ മതത്തെ അപമാനിക്കുന്നു എന്നു ചൂണ്ടി കാട്ടി ഇന്ത്യ ഗവണ്‍മെന്റ്‌ ഈ സിനിമയുടെ പ്രദര്‍ശനം രാജ്യത്ത്‌ നിരോധിച്ചിട്ടുണ്ട്‌.

ഈ അഇമേരിക്കന്‍ സിനിമയ്‌ക്കെതിരെ ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്‌. പല രാജ്യങ്ങളിലും ഈ സിനിമയുടെ പ്രദര്‍ശനം തടയുന്നതിന്‌ യൂട്യൂബ്‌ നിരോധിച്ചിരിക്കുകയാണ്‌. സിനിമ യൂട്യൂബില്‍ നിന്നും മാറ്റാന്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്‌.

English summary
Tension occurred in the protest in Kolkata against the American Movie Innocence of Muslims as the protesters tried to overcome the barricades.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X