Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദ സിനിമാ നിര്‍മാതാവിനെ ജയിലിലടച്ചു

വാഷിങ്ടണ്‍: മുസ്ലിം മതവിശ്വാസികളെ പ്രകോപിപ്പിച്ച 'ഇന്നസെന്‍സ് ഓഫ് മുസ്ലിംസ്' എന്ന വിവാദ സിനിമയുടെ നിര്‍മ്മാതാവ് നകൂല ബസ്സേലി നകൂല(55)യെ ജയിലിലടച്ചു. 2011ല്‍ ബാങ്ക് തട്ടിപ്പു കേസില്‍ തടവിലായ നകൂല നല്ലനടപ്പു വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് അറസ്റ്റിലായത്.

വിവാദ സിനിമ സംബന്ധിച്ചല്ല അന്വേഷണം നടത്തുന്നതെന്നും സിനിമ നിര്‍മ്മിച്ചതിലൂടെ ഇയാള്‍ നല്ല നടപ്പു വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് മാത്രമാണ് പരിശോധിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നല്ല നടപ്പുകാലത്ത് അനുവാദമില്ലാതെ കപ്യൂട്ടറോ ഇന്റര്‍നെറ്റോ ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. വിവാദ സിനിമ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തത് ഉള്‍പ്പെടെ എട്ടു വ്യവസ്ഥകള്‍ ഇയാള്‍ ലംഘിച്ചതായാണ് അറിയുന്നത്. കോടതിയില്‍ ഹാജരാക്കിയ നിര്‍മ്മാതാവിനെ ജയിലിലേയ്ക്ക് അയച്ചു.

ലോസ് ആഞ്ജലസിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ മുസ്ലിം തടവുകാരുള്ളതിനാല്‍ നകൂലയുടെ ജീവന് ഭീഷണിയുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും നകൂലയുടെ അറ്റോര്‍ണി വാദിച്ചെങ്കിലും കോടതി വിസമ്മതിച്ചു.

'ഇന്നസെന്‍സ് ഓഫ് മുസ്ലിംസ്' എന്ന സിനിമയുടെ 14 മിനിറ്റ് വരുന്ന ട്രെയിലര്‍ അറബിയിലേക്ക് മൊഴിമാറ്റി യുട്യൂബില്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധമുയര്‍ന്നത്. പ്രവാചകനെ അധിക്ഷേപിക്കുന്ന രീതിയിലുള്ള സിനിമയ്‌ക്കെതിരെ നടന്ന പ്രക്ഷോഭങ്ങളെ തുടര്‍ന്ന് മുപ്പതോളം പേര്‍ മരിച്ചു. അക്രമ സംഭവങ്ങളെ തുടര്‍ന്ന് നകൂല ഒളിവിലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+