Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉസ്‌മാനിയ സര്‍വ്വകലാശാലയില്‍ സംഘര്‍ഷം

Thelangana Map
ഹൈദരാബാദ്‌: ഉസ്‌മാനിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. തെലുങ്കാന വിഷയത്തില്‍ ഉസ്‌മാനിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്താനിരുന്ന മാര്‍ച്ചിന്‌ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ്‌ സംഘര്‍ഷം ഉണ്ടായിരിക്കുന്നത്‌.

തെലുങ്കാന പ്രക്ഷോഭത്തെ അനുകൂലിക്കുന്ന വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ആണ്‌ ഏറ്റു മുട്ടല്‍ ഉണ്ടായിരിക്കുന്നത്‌. തെലുങ്കാന സംസ്ഥാനം രൂപീകരിക്കണം എന്ന ആവശ്യം ഉന്നയിച്ച്‌ സംയുക്ത പ്രക്ഷോഭ സമിതി ഹൈദരാബാദില്‍ ഇന്ന്‌ മാര്‍ച്ച്‌ നടത്താനിരുന്ന സാഹചര്യത്തില്‍ പൊലീസ്‌ ഉസ്‌മാനിയ സര്‍വ്വകലാശാലയില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു.

വിദ്യാര്‍ത്ഥികള്‍ ബാരിക്കേഡുകള്‍ തകര്‍ക്കുകയും പൊലീസിനു നേരെ കല്ലെറിയുകയും ചെയ്‌തപ്പോള്‍ പൊലീസ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ നേരെ ലാത്തി വീശുകയും കണ്ണീര്‍ വാതക പ്രയോഗം നടത്തുകയും ആണ്‌ ഉണ്ടായത്‌.

റാലിയില്‍ തെലുങ്കാന മേഖലയില്‍ നിന്നും ഉള്ള എട്ട്‌ കോണ്‍ഗ്രസ്‌ എംപിമാര്‍ പങ്കെടുക്കും എന്നാണ്‌ സൂചന. അതേ സമയം റാലിക്കു മുന്നോടിയായി ആറു കോണ്‍ഗ്രസ്‌ മന്ത്രിമാരെ കസ്‌റ്റഡിയില്‍ എടുത്തു എന്നൊരു റിപ്പോര്‍ട്ടും ഉണ്ട്‌.

പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ തെലുങ്കാന ജില്ലകളില്‍ നിന്നും ആളുകള്‍ ഹൈദരാബാദില്‍ എത്തുന്നത്‌ തടയാന്‍ 42 ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുകയാണ്‌. സിനിമാ തിയറ്ററുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്‌.

സംഘര്‍ഷം ഉണ്ടാവാനുള്ള സാധ്യത പരിഗണിച്ച്‌ മാര്‍ച്ച്‌ നടത്താനുള്ള അനുമതി നേരത്തെ നിഷേധിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്‌ ഉള്‍പ്പെടെ ഉള്ള സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ വൈകീട്ട്‌ മൂന്നു മുതല്‍ ഏഴു വരെ മാര്‍ച്ച്‌ നടത്താന്‍ അനുമതി നല്‍കുകയാണ്‌ ഉണ്ടായത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+