Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡീസലിന് 5രൂപ കൂടും;വരാനിരിയ്ക്കുന്നത് വലിയ ദുരിതം

Fuel Price
ദില്ലി: കഴിഞ്ഞ മാസം ലിറ്ററിന് അഞ്ചു രൂപയുടെ വര്‍ദ്ധന വരുത്തിയതിന് പിന്നാലെ അടുത്ത ആറു മാസത്തിനകം ഡീസല്‍ വിലയില്‍ അഞ്ചു രൂപ കൂടി വര്‍ദ്ധിപ്പിച്ചേക്കും. ഒറ്റയടിയ്ക്ക് കൂട്ടി ജനത്തെ വെറുപ്പിയ്ക്കുന്നതിന് പകരം പതുക്കെ പതുക്കെ ഡീസല്‍ വില വര്‍ദ്ധിപ്പിയ്ക്കാനാണ് സര്‍ക്കാര്‍ ആലോചിയ്ക്കുന്നത്.

എണ്ണ സബ്‌സിഡി ഘട്ടം ഘട്ടമായി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വില വര്‍ദ്ധിപ്പിക്കുന്നതെന്ന് പെട്രോളിയം മന്ത്രാലയം വൃത്തങ്ങള്‍ പറഞ്ഞു.

നിലവില്‍ ലിറ്ററിന് 14 രൂപയാണ് ഡീസലിന് സബ്‍സിഡിയായി നല്‍കുന്നത്. 2013 മാര്‍ച്ചോടെ ഇത് 8-9 രൂപയായി ചുരുക്കനാണ് സര്‍ക്കാരിന്റെ ശ്രമം. യുപിഎ സര്‍ക്കാരിനുള്ള ഭീഷണി തത്കാലത്തേക്ക് ഒഴിഞ്ഞതിനാല്‍ സാന്പത്തിക പരിഷ്ക്കരണനടപടികളുമായി മുന്നോട്ടുപോകുമെന്നാണ് സൂചന.

സബ്‌സിഡി നല്‍കുന്നതിനാല്‍ റവന്യൂ കമ്മി ക്രമാതീതമായി കുതിച്ചുയരുകയാണെന്ന് സര്‍ക്കാരിന്റെ വാദം. ഭക്ഷ്യോല്‌പോന്നങ്ങള്‍ക്കും വളത്തിനും നല്‍കുന്ന സബ്‌സിഡി കുറയ്ക്കുന്നത് സാധാരണക്കാരെ നേരിട്ട് ബാധിക്കുമെന്നതിനാലാണ് ഡീസലിന്റെ സബ്‌സിഡി കുറയ്ക്കാന്‍ ആലോചിക്കുന്നത്.

മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 5.3 ശതമാനത്തെക്കാള്‍ റവന്യൂ കമ്മി ഉയരുമെന്ന് മുന്‍ ധനകാര്യ സെക്രട്ടറി വിജയ് കേല്‍ക്കര്‍ അദ്ധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സബ്‌സിഡി നിര്‍ത്തലാക്കണമെന്നും അദ്ദേഹം ശുപാര്‍ശ ചെയ്തിരുന്നു.

ഡീസല്‍ വില അഞ്ച് രൂപ കൂട്ടിയതിന്റെ കെടുതികള്‍ ജനം അനുഭവിച്ച് തുടങ്ങുന്നതിനിടെയാണ് വീണ്ടും വില കൂട്ടുമെന്ന വാര്‍ത്ത പുറത്തുവന്നിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+