എക്‌സൈസ് മന്ത്രിക്ക് ഹൈക്കോടതി വിമര്‍ശനം

കൊടിയുടെ നിറം ഏതായാലും എല്ലാ രാഷ്ട്രീയക്കാര്‍ക്കും വോട്ട് ബാങ്കാണ് പ്രധാനം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടത്. കള്ള് നിരോധിക്കാന്‍ പറ്റില്ല എങ്കില്‍ മായം ചേര്‍ക്കാത്ത നല്ല കള്ള് ലഭ്യമാക്കുന്ന കാര്യം എങ്കിലും സര്‍ക്കാര്‍ ശ്രദ്ധിക്കണം. കള്ള് നിരോധിക്കണമോ എന്നത് സര്‍ക്കാരിന്റെ നയപരമായ കാര്യമാണ്. കോടതി പറഞ്ഞു.
കോടതി അല്ല ജനങ്ങളാണ് എന്ത് കുടിക്കണം എന്ന് തീരുമാനിക്കേണ്ടത് എന്ന മന്ത്രിയുടെ പരാമര്‍ശത്തെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജനങ്ങള്‍ തന്നിഷ്ടപ്രകാരം ജീവിക്കുകയാണ് എങ്കില്‍ നിയമങ്ങള്‍ക്ക് എന്ത് പ്രസക്തി ആണ് ഉള്ളത്.
അങ്ങനെ എങ്കില്‍ എന്തിനാണ് ലൈസന്‍സ് സമ്പ്രദായം എന്ന് കോടതി ചോദിച്ചു. ഇരു ചക്ര വാഹനം ഉപയോഗിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം ആണ് എന്ന് എങ്ങനെ പറയാനാകും. കോടതി ചോദിച്ചു.
അബ്‌കാരി കേസുകള്‍ പരിഗണിക്കവെ വീര്യം കുറഞ്ഞ മദ്യം എന്ന പേരില്‍ കള്ള് നല്‍കുന്നത് നിര്‍ത്തണം എന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് എന്ത് കുടിക്കണം എന്ന് ജനങ്ങള്‍ തീരുമാനിക്കും, കോടതി ഇടപെടണ്ട എന്ന രീതിയില്‍ എക്‌സൈസ് മന്ത്രി അഭിപ്രായ പ്രകടനം നടത്തിയത്.












Click it and Unblock the Notifications