Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊള്ളക്കാരി രേണുയാദവ് എസ്പി സ്ഥാനാര്‍ത്ഥിയാകും

Renu Yadav
ലഖ്‌നൊ: ഫൂലന്‍ ദേവിക്കു പിറകെ മറ്റൊരു കൊള്ളക്കാരിയും സമാജ്‌വാദി പാര്‍ട്ടിയിലെത്തുന്നു. രേണു യാദവ് എന്ന 24കാരിയാണ് അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ലോകസഭാ സ്ഥാനാര്‍ത്ഥികളിലൊരാളെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. മുഖ്യമന്ത്രി അഖിലേഷ് യാദവുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് രേണുവിന്റെ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിക്കപ്പെട്ടത്.

പാര്‍ട്ടി നിശ്ചയിക്കുന്ന ഏതെങ്കിലും ഒരു സീറ്റില്‍ മത്സരിക്കാനുള്ള ആഗ്രഹമുണ്ടെന്ന് അറിയിച്ചിരുന്നു. പാര്‍ട്ടി അനുകൂലമായാണ് പ്രതികരിച്ചത്-യുവതി വ്യക്തമാക്കി. സമാജ്‌വാദി പാര്‍ട്ടി 1996ലും 1999ലും ചമ്പല്‍ കൊള്ളക്കാരി ഫൂലന്‍ദേവിയെ ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചിരുന്നു. എസ്പിയുടെ ജില്ലാ പഞ്ചായത്ത് അംഗവും രേണുവിന്റെ അമ്മാവനുമായ ശിവ്‌സിങ് യാദവ് യാദവും പൊതുമരാമത്ത് മന്ത്രിയായ ശിവ്പാല്‍ സിങ് യാദവുമാണ് ഇതിനുവേണ്ടി ചരട് വലിക്കുന്നത്.

കൊലപാതകം, കൊള്ള, തട്ടികൊണ്ടുപോകല്‍ എന്നിവയടക്കം 16 കേസുകളാണ് രേണുവിന്റെ പേരിലുള്ളത്. യുപിയിലെ ജമലിപുര്‍ ഗ്രാമത്തില്‍ നിന്നും 2003ലാണ് രാംവീര്‍ ഗുര്‍ജാര്‍ എന്ന കൊള്ളക്കാരന്‍ രേണുവിനെ തട്ടികൊണ്ടുപോകുന്നത്. തുടര്‍ന്ന് യുവതി കൊള്ളസംഘത്തിലെ ഒരംഗമായി മാറി.

2005ല്‍ പോലിസുമായുള്ള ഏറ്റുമുട്ടലിനിടെയാണ് രേണു അറസ്റ്റിലാകുന്നത്. ചന്ദന്‍ യാദവിന്റെ കൊള്ളസംഘത്തെ പിടിയ്ക്കാന്‍ സഹായിച്ചതിനു പുറമെ രാംവീര്‍ ഗുര്‍ജാറിനെ വെടിവെച്ചിടാനും യുവതി ശ്രമിച്ചു. എട്ടുവയസ്സ് പ്രായമുള്ള കുട്ടിയുടെ അമ്മകൂടിയായ രേണു ഈ വര്‍ഷം മെയിലാണ് ജാമ്യത്തിലിറങ്ങിയത്.

അതേസമയം കൊള്ളസംഘത്തിനെ ഒറ്റികൊടുത്തതിനാല്‍ പകരം വീട്ടാനുള്ള സാധ്യത കൂടുതലാണെന്ന തിരിച്ചറിവാണ് രാഷ്ട്രീയ പ്രവേശനത്തിനു പിറകിലെന്ന് സൂചനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+