ഐഎസ്‌ആര്‍ഒ കേസ് ചാരമായ കേസ്

അതുപോലെ വിഎസ് അച്യുതാനന്ദന്റെ കുമ്പസാരം അഭിനയം ആണ് എന്നും പ്രതിപക്ഷ നേതാവ് സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടിയുള്ളതാണ് എന്നും എംഎം ഹസ്സന്‍ അഭിപ്രായപ്പെട്ടു.
ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ പുനരന്വേഷണം നടത്തേണ്ട കാര്യമില്ല. എംഎം ഹസ്സന്‍ അഭിപ്രായപ്പെട്ടു. ഫലത്തില്‍ ചാരക്കേസ് സംഭവത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ പല നിലപാട് ആണ് പുറത്തു വന്നിരിക്കുന്നത്.
ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ കെ കരുണാകരന്റെ നിരപരാധിത്വം തെളിയിക്കും എന്ന ഉറച്ച നിലപാടിലാണ് അദ്ദേഹത്തിന്റെ മകനും, കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍. ചാരക്കേസിനെ ചാരം മൂടാന്‍ അനുവദിക്കില്ല എന്നാണ് മുരളീധരന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഇക്കാര്യത്തില്‍ പുനരന്വേഷണം വേണം എന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്ത് നല്‍കുകയും ചെയ്‌തിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട നമ്പി നാരായണന് നഷ്ട പരിഹാരം ലഭിച്ചു. മറ്റുള്ളവര്‍ക്ക് സ്ഥാനമാനങ്ങള്‍ തിരിച്ചു ലഭിച്ചു. എന്നാല്‍ ഇല്ലാത്ത കേസിന്റെ പേരിലാണ് കെ കരുണാകരന്‍ അന്ന് പീഡിപ്പിക്കപ്പെട്ടത് എന്ന് ലോകം അറിയണം. മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications