ലാലിന്റെ പക്കലുള്ള ആനക്കൊമ്പ് പിടിച്ചെടുക്കണമെന്ന്

കോടതിയില്‍ കേസ് നടക്കുമ്പോഴും ആനക്കൊമ്പുകള്‍ ഇപ്പോഴും പ്രതിയുടെ പക്കല്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചത് കേസിനെ ദുര്‍ബലപ്പെടുത്തുമെന്ന വാദമുയര്‍ത്തി ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എസ്.എസ് സതീശചന്ദ്രന്റെ ഉത്തരവ്. വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 50 പ്രകാരം ഇത്തരം സാധനങ്ങള്‍ പിടിച്ചേക്കേണ്ടതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സര്‍ക്കാറിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് നോട്ടീസ് നല്‍കി. വനം വകുപ്പിനും നോട്ടീസ് ഉത്തരവായി. കേസ് വീണ്ടും പൂജാ അവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.
നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടി പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. വനംവകുപ്പിന്റെ നടപടിയില്‍ നിയമലംഘനമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി അന്ന് ഹര്‍ജി തള്ളിയത്. വനം വകുപ്പിന്റെ അന്വേഷണം നടക്കുന്നതിനാല്‍ മൂന്നാം കക്ഷിയുടെ പരാതി ഈ ഘട്ടത്തില്‍ പരിഗണിക്കേണ്ടതില്ലെന്നും കോടതി അന്ന് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications