കൊച്ചി മെട്രോ: കേരളത്തിന് തിരിച്ചടി മാത്രം ബാക്കി

കൊച്ചി മെട്രോയുടെ നിര്‍മാണം ഏറ്റെടുക്കുന്നതില്‍ ഡിഎംആര്‍സിക്ക് പരിമിതിയുണ്‌ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഭാവി നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും ഇ.ശ്രീധരനുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റെയില്‍വേയുടെ ചുമതലയുളള മന്ത്രി ആര്യാടന്‍ മുഹമ്മദും ചര്‍ച്ചയില്‍ പങ്കെടുക്കും.
ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയില്‍ ഒരു തരത്തിലും കാലതാമസമുണ്ടാകരുതെന്ന നിലപാടാണ് സംസ്ഥാനത്തിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിര്‍മാണച്ചുമതല ഏറ്റെടുക്കുന്നതില്‍ ഡിഎംആര്‍സിക്ക് പരിമിതിയുണ്‌ടെന്ന മറുപടി പ്രതികൂലമായി കരുതുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഡി.എം.ആര്‍.സിക്ക് ഇപ്പോള്‍ തന്നെ അധിക ജോലിഭാരം ഉണ്ടെന്നും അതിനാല്‍ പുതിയ കരാറുകള്‍ ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന സന്ദേശമാണ് ചര്‍ച്ചയില്‍ കമല്‍നാഥ് നല്‍കിയത്. ഡല്‍ഹി മെട്രോയുടെ മൂന്നും നാലും ഘട്ടങ്ങളുടെ പണി ഡി.എം.ആര്‍.സിക്ക് നടത്തേണ്ടതുണ്ട്. എന്നാലും കൊച്ചി മെട്രോ നിര്‍മ്മാണ ചുമതല ഏറ്റെടുക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും കമല്‍നാഥ് പറഞ്ഞിരുന്നു.












Click it and Unblock the Notifications