കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതി ഉത്തരവ്‌ വീണ്ടും മായാവതിക്ക്‌ തുണയായി

  • By Shabnam Aarif
Google Oneindia Malayalam News

Mayawati
ലഖ്‌നൗ: ബിഎസ്‌ബി നേതാവും, മുന്‍ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയുമായ മായാവതിയുടെ രക്ഷയ്‌ക്കായി വീണ്ടും കോടതിയെത്തി. താജ്‌ ഇടനാഴി കേസില്‍ മായാവതിക്കെതിരെ ഉണ്ടായിരുന്ന പൊതു താല്‌പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ്‌ ഇത്തവണ കോടതി രക്ഷയ്‌ക്കെത്തിയത്‌.

അലഹബാദ്‌ ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ്‌ മായാവതിക്കെതിരെ ഉള്ള ഹര്‍ജി തള്ളിയിരിക്കുന്നത്‌. താജ്‌ കോറിഡോര്‍ കേസ്‌ രാഷട്രീയ പ്രേരിതമാണ്‌ എന്നും കോടതി നിരീക്ഷിച്ച കോടതി ഇക്കാര്യത്തില്‍ മായാവതി വിചാരണ നേരിടേണ്ട ആവശ്യമില്ല എന്നാണ്‌ അറിയിച്ചിരിക്കുന്നത്‌.

ഇതിന്‌ മുമ്പും കോടതി ഉത്തരവ്‌ മായാവതിക്ക്‌ രക്ഷയായിട്ടുണ്ട്‌. അനധികൃത സ്വത്ത്‌ സമ്പാദന കേസിലായിരുന്നു ഇത്‌. ഈ കേസ്‌ റദ്ദാക്കിക്കൊണ്ട്‌ ഉത്തരവിട്ടത്‌ സുപ്രീം കോടതി ആയിരുന്നു. അനധികൃതമായി സമ്പാദിച്ചത്‌ എന്ന്‌ ആരോപിക്കപ്പെട്ട സ്വത്തുക്കള്‍ തനിക്ക്‌ സമ്മാനമായി ലഭിച്ചതാണ്‌ എന്ന മായാവതിയുടെ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.

2003ല്‍ വെറും ഒരു കോടി രൂപയുടെ സ്വത്ത്‌ മാത്രം ഉണ്ടായിരുന്ന മായാവതി, 2007 ആയപ്പോഴേക്കും 50 കോടി രൂപയുടെ സ്വത്തിന്‌ ഉടമായായത്‌ അനധികൃതമായ രീതിയില്‍ ആണ്‌ എന്നായിരുന്നു കേസ്‌. സിബിഐ ആയിരുന്നു മായാവതിക്കെതിരെ അനധികൃത സ്വത്ത്‌ സമ്പാദനത്തിന്‌ കേസെടുത്തത്‌.

സുപ്രീം കോടതി നേരത്തെ 17 കോടിയുടെ താജ്‌ കോറിഡോര്‍ കേസില്‍ മായാവതിക്കെതിരെ സിബിഐ അന്വേഷണത്തിന്‌ ഉത്തരവിട്ടിരുന്നു. 2003ലായിരുന്നു ഇത്‌. ഈ അന്വേഷണത്തിനിടെ ആയിരുന്നു സിബിഐ അനധികൃത സ്വത്ത്‌ സമ്പാദനം ആരോപിച്ച്‌ കേസെടുത്തത്‌.

English summary
In a major relief for former Uttar Pradesh chief minister and BSP chief Mayawati, the Allahabad High Court has dismissed all the Public Interest Litigations against her in the Taj Corridor case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X