കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസിയില്‍ കൂട്ടപ്പിരിച്ചുവിടല്‍

  • By Nisha Bose
Google Oneindia Malayalam News

KSRTC,
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ബോഡി നിര്‍മാണ യൂണിറ്റില്‍ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. എം പാനല്‍ ജീവനക്കാര്‍ക്കെതിരെയാണ് നടപടി. സംസ്ഥാനത്തൊട്ടാകെ 651 എം പാനല്‍ ജീവനക്കാരാണ് ഉള്ളത്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം 28 പേരെ പിരിച്ചു വിട്ടുകഴിഞ്ഞു. വരും ദിവസങ്ങളില്‍ മറ്റു ജില്ലകളിലെ ജീവനക്കാരേയും പിരിച്ചു വിടാന്‍ നീക്കം നടക്കുന്നതായി ഇവര്‍ പറയുന്നു.

മാവേലിക്കര, ആലുവ, എടപ്പാള്‍, കോഴിക്കോട് എന്നിവിടങ്ങളിലെ വര്‍ക്കുഷോപ്പുകളലില്‍ ജോലി ചെയ്യുന്നവര്‍ക്കെതിരെയാണ് നടപടിയുണ്ടാവുകയെന്ന് അറിയുന്നു. തിരുവനന്തപുരം ജില്ലയില്‍ നിന്ന് പിരിച്ചു വിട്ടവരില്‍ പലര്‍ക്കും നോട്ടീസ് പോലും നല്‍കിയിട്ടില്ല. ഇനി മുതല്‍ ജോലിയ്്ക്ക് വരേണ്ടന്ന് ഇവരോട് പറയുക മാത്രമാണ് ചെയ്തിട്ടുള്ളത്. രണ്ടു തവണയായിട്ടാണ് ജീവനക്കാരെ പിരിച്ചു വിട്ടത്.

ശബരിമല സീസണില്‍ കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കണമെന്നിരിക്കേ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടത് ദോഷകരമായി ബാധിക്കും. ഇതിനോടകം തന്നെ നിലവില്‍ ഓടേണ്ട ബസുകളില്‍ പലതും കട്ടപ്പുറത്താണ്. ഇതിനിടെ ബസിന്റെ ബോഡി നിര്‍മ്മിക്കേണ്ട ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുക കൂടി ചെയ്തതോടെ സര്‍വീസുകള്‍ കൃത്യമായി നടക്കില്ലെന്ന കാര്യം ഉറപ്പായി.

English summary
KSRTC to dismiss M panel employees.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X